രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.86 ലക്ഷം പേര്‍ക്ക്
പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 44 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കുകളാണ് ഇത്.
അതേസമയം രാജ്യത്താകെ ഇതുവരെ 2,75,55,457 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 23,43,152 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Read more: COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ
കഴിഞ്ഞ ഒരു ദിവസത്തിനിടെ 3660 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെ 3,18,895 പേരുടെ ജീവനാണ് കൊവിഡ് രോഗബാധ കവര്‍ന്നത്. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 90.34 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story highlights: India reports 1,86,364 new Covid cases