24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,66,161 പേര്‍ക്ക്; 3754 മരണം
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. മാത്രമല്ല കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്നതിനാലാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,26,62,575 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 3754 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. രാജ്യത്താകെ ഇതുവരെ 2,46,116 പേര് കൊവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
Read more: പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ഏഴ് കാര്യങ്ങള്‍
82.15 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,444 പേര് കൊവിഡ് മുക്തരായി. 1,83,17,404 പേരാണ് രാജ്യത്താകെ ഇതുവരെ കൊവിഡില്‍ നിന്നും മുക്തരായത്.
Story highlights: India reports 3,66,161 fresh Covid 19 cases