പ്രതിദിനം നാല് ലക്ഷത്തില്‍ അധികം പുതിയ രോഗികള്‍, നാലായിരത്തിലധികം മരണം: രാജ്യത്ത് വിട്ടൊഴിയാതെ കൊവിഡ് ഭീതി

ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നു. നാല് ലക്ഷത്തിലും അധികമാണ് രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,22,96,414 ആയി ഉയര്‍ന്നു.
പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് മരണനിരക്ക് നാലായിരത്തിലും അധികമാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 4,092 പേരുടെ ജീവന് കൊവിഡ് കവര്‍ന്നു. രാജ്യത്താകെ ഇതുവരെ 2,42,362 പേര് കൊവിഡ് രോഗം മൂലം മരണപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,444 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. 1,83,17,404 പേര് ഇതുവരെ രാജ്യത്താകെ കൊവിഡ് മുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ 37,36,648 പേരാണ് കൊവിഡ് രോഗത്തിന് ചിക്തയില്‍ കഴിയുന്നത്.
Story highlights: India reports 4,03,738 new Covid cases