റോഡ് മുറിച്ചുകടക്കാന്‍ അന്ധനായ വൃദ്ധനെ സഹായിച്ചു; സിംഗപ്പൂരില്‍ താരമായി ഇന്ത്യക്കാരന് ഒപ്പം അംഗീകാരവും
ചിലരുണ്ട്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുന്നവര്‍. ഇത്തരക്കാര്‍ സ്വജീവിതംകൊണ്ട് നല്കുന്ന പ്രചോദനം ചെറുതല്ല. നന്മ പ്രവൃത്തികൊണ്ട് ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ഒരു യുവാവ്. ഗുണശേഖരന് മണികണ്ഠന് എന്ന വ്യക്തിയാണ് സമൂഹത്തില്‍ വേറിട്ട മാതൃകയാകുന്നത്.
അന്ധനായ വൃദ്ധനെ റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ചാണ് ഗുണശേഖരന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. സിംഗപ്പൂരിലാണ് താമസമെങ്കിലും ഇന്ത്യന്‍ വംശജനാണ് ഈ ഇരുപത്തിയാറുകാരന്. കഴിഞ്ഞ മാസമാണ് റോഡ് മുറിച്ചുകടക്കാന്‍ പ്രായമായ വൃദ്ധനെ ഗുണശേഖരന് സഹായിച്ചത്. അത് ആരും അറിയണമെന്ന് കരുതി ചെയ്തതല്ല. ഉള്ളിലുള്ള മനുഷ്യത്വംകൊണ്ട് മാത്രം ചെയ്തതാണ്.
Read more: പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ഏഴ് കാര്യങ്ങള്‍
എന്നാല്‍ സമീപത്തുണ്ടായിരുന്ന ആരോ ഒരാളുടെ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു. അങ്ങനെയാണ് വിഡിയോ വൈറലായതും. സിംഗപ്പൂരില്‍ ലാന്‍ഡ് സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ഗുണശേഖരന് മണികണ്ഠന്. തമിഴ്നാട്ടിലെ ശിവഗംഗ സ്വദേശിയാണ് ഈ യുവാവ്.
വിഡിയോ വൈറലായതേടെ നിരവധിപ്പേര്‍ യുവാവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. സിംഗപ്പൂര്‍ മന്ത്രലായവും അംഗീകാരം നല്കി ആദരിച്ചു. ഗുണശേഖരന് ഉപഹാരം നല്കുന്ന ചിത്രങ്ങള്‍ സിംഗപ്പൂര്‍ മന്ത്രാലയം ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. ഏറെനേരം റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെട്ട അന്ധനായ വൃദ്ധന് സഹായമാകുകയായിരുന്നു ഗുണശേഖരന്.
Story highlights: Indian national wins hearts for helping visually-impaired man in Singapore