‘പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി’; കുറിപ്പ് പങ്കുവെച്ച് ജൂഡ് ആന്റണി
സംസ്ഥാനത്തിന്റെ നിയുക്ത ആരോഗ്യമന്ത്രിയാണ് വീണ ജോര്‍ജ്. മുന്‍പ് ഓം ശാന്തി ഓശാന എന്ന സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി വീണ ജോര്‍ജിനെ സമീപിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.
‘ ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു. അന്ന് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്‌സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേള്‍ക്കാന്‍, എന്റെ കഥ പറച്ചില്‍ ഏറ്റില്ല. സ്‌നേഹപൂര്‍വ്വം അവരതു നിരസിച്ചു. അന്ന് ഞാന്‍ പറഞ്ഞു ഭാവിയില്‍ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കില്‍, മാം ആ വേഷം ചെയ്‌തേനെ എന്ന്. ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി. പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി. അഭിനന്ദനങ്ങള്‍ മാം. മികച്ച പ്രവര്‍ത്തനം കാഴ്ച വക്കാനാകട്ടെ’ എന്നാണ് ജൂഡ് ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം 2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയ നസീമും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു ചിത്രം.
Story highlights: Jude Anthany Joseph about Veena George