സംസ്ഥാനത്ത് മെഡിക്കല്‍ അവശ്യവസ്തുക്കളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍; പിപിഇ കിറ്റിന് 273 രൂപ, എന്‍95 മാസ്കിന് 22 രൂപ
സംസ്ഥാനത്ത് പിപിഇ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രഹികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പി.പി.ഇ കിറ്റ്- 273 രൂപ, എൻ 95 മാസ്ക്- 22 രൂപ, ട്രിപ്പിൾ ലെയർ മാസ്ക്- മൂന്ന് രൂപ, ഫെയ്സ് ഷീൽഡ്- 21 രൂപ, സർജിക്കൽ ഗൗൺ- 65, ഗ്ലൗസ്- 5.75 രൂപ, സാനിറ്റൈസർ 500 എം.എൽ- 192 രൂപ, ഓക്സിജൻ മാസ്ക്- 54 രൂപ, പൾസ് ഓക്സിമീറ്റർ- 1500 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 23 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ നിയന്ത്രണങ്ങള്‍ അതേപടിതന്നെ തുടരും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുക. ഈ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
അതേസമയം കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.
Story highlights: Kerala Government fixes prices of medical essentials in the state