അന്ന് ദേശീയഗാനം, ഇന്ന് റാസ്പുടിൻ തരംഗം; കുഞ്ഞുവിരലുകളിൽ അത്ഭുതം വിരിയിച്ച് യൊഹാൻ, വിഡിയോ
സോഷ്യൽ ഇടങ്ങളിൽ ഇപ്പോൾ റാസ്പുടിൻ തരംഗമാണ്. മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും റാസ്പുടിൻ ഗാനത്തിനൊപ്പമുള്ള നൃത്തം കേരളക്കര ഏറ്റെടുത്തതാണ്. അതിന് പിന്നാലെ നിരവധിപ്പേരാണ് ഈ ഗാനത്തിന് രസകരവും അതിഗംഭീരവുമായ ചുവടുകളുമായി എത്തിയത്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുകയാണ് കുഞ്ഞുവിരലുകൾകൊണ്ട് പിയാനോയിൽ റാസ്പുടിൻ ഗാനം വായിക്കുന്ന ഒരു കൊച്ചുമിടുക്കൻ.
യൊഹാൻ ജോർജുകുട്ടി എന്ന നാലുവയസുകാരനാണ് പിയാനോയിൽ മനോഹരമായ മന്ത്രികശബ്ദം വിരിയിച്ച് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനംകവരുന്നത്. അതേസമയം നേരത്തെയും യൊഹാൻ സോഷ്യൽ ഇടങ്ങളിൽ സ്റ്റാറായതാണ്. ദേശീയഗാനം ഡിജിറ്റൽ പിയാനോയിൽ വായിച്ച് യൊഹാൻ എന്ന കൊച്ചുമിടുക്കൻ ഇടംനേടിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ്. യൊഹാനോട് ക്ലാസ് ടീച്ചറാണ് സ്കൂൾ വാർഷികാഘോഷത്തിന് ദേശീയഗാനം പിയാനോയിൽ വായിക്കാൻ ആവശ്യപ്പെട്ടത്.അച്ഛന്റെ പരിശീലനത്തിൽ യൊഹാൻ ദേശീയഗാനം പിയാനോയിൽ വായിക്കാൻ പഠിച്ചു. എന്നാൽ ഈ പിയാനോ വായനയോടെ സ്കൂളിൽ മാത്രമല്ല ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഈ കുഞ്ഞുമിടുക്കൻ ഇടംനേടി.
Read also: ലോക്ക്ഡൗൺ; യാത്രാ പാസ് നിർബന്ധം, ഓൺലൈൻ സംവിധാനം ഇന്ന് മുതൽ
അച്ഛൻ ജോർജുകുട്ടിയാണ് യൊഹാനെ പിയാനോ വായിക്കാൻ പഠിപ്പിക്കുന്നത്. കണ്ണുമൂടിക്കെട്ടി പിയാനോ വായിക്കുന്ന യൊഹാന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ ഇടങ്ങളിൽ വൈറലായിരുന്നു. ഭാവിയിൽ ലോകം അറിയുന്ന ഒരു പിയാനിസ്റ്റ് ആകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. അതിനായുള്ള ശ്രമത്തിലാണ് ഈ നാലു വയസുകാരൻ.
Story Highlights:Little boy playing rasputin in piano