മൂന്ന് വയസ്സിനുള്ളില്‍ മൂന്ന് റെക്കോര്‍ഡുകള്‍; ശിവ ആള് നിസ്സാരക്കാരിയല്ല
പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട് ചില കുട്ടിപ്രതിഭകള്‍. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. ശിവ എന്ന മൂന്ന് വയസ്സുകാരിയും അരേയും അതിശയിപ്പിക്കും. ഈ പ്രായത്തിനുള്ളില്‍ത്തന്നെ മൂന്ന് റെക്കോര്‍ഡുകളും കൊച്ചു മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഈ ചെറുപ്രായത്തില്‍ തന്നെ ശിവ സ്വന്തമാക്കി. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം മാമല്സിന്റെ പേര് പറഞ്ഞ ലോകത്തിലെ ഏറ്റവും ചെറിയ കുട്ടിയാണ് ശിവ. രണ്ട് മിനിറ്റും ഇരുപത് സെക്കന്റുമാണ് ഈ നേട്ടം കൈവരിക്കാന്‍ ശിവക്കുട്ടിയെടുത്ത സമയം.
നിഷ്കളങ്കത നിറഞ്ഞ സംസാരവും ശിവക്കുട്ടിയുടെ ആകര്‍ഷണമാണ്. ഫ്ളവേഴ്സ് മിടുമിടുക്കിയില്‍ എത്തിയ ശിവ ഗായത്രിമന്ത്രവും അനായാസം ചൊല്ലി അതിശയിപ്പിച്ചു. രാജ്യങ്ങളുടെ തലസ്ഥാനങ്ങളും മറ്റ് പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്കുമെല്ലാം കൃത്യമായി ഉത്തരം നല്കി ഈ മിടുക്കി. ആല്ഫബെറ്റ്സ് മിറര്‍ റൈറ്റിങ്ങിലും അതിശയിപ്പിക്കുന്നു ശിവക്കുട്ടി.
അതേസമയം പാട്ടിനും നൃത്തത്തിനും അപ്പുറം ബുദ്ധിയും കരുത്തും കൈമുതലാക്കിയ പെണ്കുരുന്നുകള് അണിനിരക്കുകയാണ് മിടുമിടുക്കി എന്ന പരിപാടിയില്‍. വ്യത്യസ്ത മേഖലകളില്‍ കഴിവുള്ള പെണ്‍കുട്ടികളാണ് ഈ റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. മിടുമിടുക്കി എന്ന പരിപാടിയിലൂടെ മിടുക്കികളുടെ മിടുക്കകള്‍ ലോകമലടയാളികള്ക്ക് മുമ്പില്‍ ദൃശ്യവിസ്മയം ഒരുക്കുന്നു. പ്രായത്തിന്റെ പരിമിതികള്‍ക്കപ്പുറം പ്രതിഭാസമായി മാറിയ പെണ് പ്രതിഭകള്‍ അപൂര്‍വ കഴിവുകള്‍ക്കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ഈ പരിപാടിയിലൂടെ.
Story highlights: Little girl Siva in Flowers Midumidukki