സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി; മലപ്പുറത്ത് ത്രിപ്പിൾ ലോക്ക്ഡൗൺ തുടരും

May 21, 2021
Kerala Sunday lockdown

സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. നേരത്തെ മെയ് 16 വരെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഒരാഴ്ചത്തേക്ക് കൂടി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. നിലവില്‍ മെയ് 23 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് മെയ് 30 വരെ നിയന്ത്രണങ്ങൾ നീട്ടിയത്.

അതേസമയം, ത്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന നാലുജില്ലകളിൽ മലപ്പുറമൊഴികെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലായിരുന്നു കടുത്ത നിയന്ത്രണം. ഇതിൽ മലപ്പുറത്ത് ത്രിപ്പിൾ ലോക്ക്ഡൗൺ തുടരും.

അതേസമയം, കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story highlights- lockdown in kerala extended