എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1941ൽ കിരാലൂർ മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായാണ് ജനനം. പരേതയായ സാവിത്രി അന്തർജ്ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കൾ.

അവിഘ്‌നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം തുടങ്ങിയ നോവലുകളിലൂടെയാണ് ശ്രദ്ധേയനായത്. ശാന്തം, കരുണം, പരിണാമം, ദേശാടനം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയത് മാടമ്പ് കുഞ്ഞുകുട്ടനാണ്.

Story highlights- madambu kunjukutan passed away