കണക്കുപഠിപ്പിച്ച് ഉയരങ്ങൾ കീഴടക്കിയ വനിത; മലയാളക്കരയ്ക്ക് അഭിമാനമായി ഡോ. സോണിയ
നേട്ടങ്ങളുടെ നെറുകയിലെത്തി ലോകമലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഡോ. സോണിയ ക്രിസ്ത്യൻ എന്ന വനിത. കൊല്ലം സ്വദേശിയായ സോണിയ യു എസിലെ കേൺ കമ്യൂണിറ്റി കോളജ് ഡിസ്ട്രിക്ട് ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് കമ്യൂണിറ്റി കോളജുകളുടെ ചരിത്രത്തിൽ ഇത്രയും വലിയ അക്കാദമിക് പദവിയിലേക്ക് ഒരു മലയാളി എത്തപ്പെടുന്നത്.
കേരള സർവകലാശാലയിലെ ഫാത്തിമ മാതാ കോളജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ സോണിയ യുഎസിലെ ലൊസാഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദവും കാരസ്ഥമാക്കി. പിന്നീട് ഡോക്ടറേറ്റ് നേടിയ സോണിയ ടീച്ചിങ് തിരഞ്ഞെടുത്തു. തുടർന്ന് 1991 ൽ ബേക്കേഴ്‌സ് ഫീൽഡ് കോളജിൽ അധ്യാപികയായി അരങ്ങേറ്റം കുറിച്ചു. അവിടെ നിന്നും അഡ്മിനിസ്ട്രേഷൻ രംഗത്തേക്കും സോണിയ ചുവടുവെച്ചു. 2013 ൽ ബേക്കേഴ്‌സ് ഫീൽഡ് കോളജിലെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കും സോണിയ എത്തപ്പെട്ടു.
കോളജിലെ പ്രസിഡന്റ് പദവിയിൽ നിന്നും യു എസിലെ കേൺ കമ്യൂണിറ്റി കോളജ് ഡിസ്ട്രിക്ട് ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സോണിയ. ഇതാദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ എത്തപ്പെടുന്നത്. അതേസമയം കൊല്ലം സ്വദേശിയായ സോണിയ ദന്തരോഗവിദഗ്ദ്ധനായ ഡോ പോൾ ക്രിസ്ത്യന്റെയും പാം ക്രിസ്ത്യന്റെയും മകളാണ്.
Story Highlights: malayali woman Selected Chancellor of Kern Community College District