40 വർഷമായി സർവ്വവും മഞ്ഞ മയം; കൗതുകമായി 73 കാരൻ

May 12, 2021
yellow

രൂപത്തിലും ഭാവത്തിലുമൊക്കെ വ്യത്യസ്തത തേടുന്നവരെ നാം കാണാറുണ്ട്. എന്നാൽ വെറൈറ്റി തേടിപോകുന്നവർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് അബു സാകൗർ എന്ന മനുഷ്യൻ. കഴിഞ്ഞ 40 വർഷത്തോളമായി മഞ്ഞ നിറത്തിലാണ് അബു സാകൗറിന്റെ ജീവിതം. അതായത് കഴിഞ്ഞ 40 വർഷങ്ങളായി വസ്ത്രങ്ങളും വാച്ചും തൊപ്പിയും ചെരിപ്പും കുടയും വാഹനവും ഉൾപ്പെടെ അദ്ദേഹം ഉപയോഗിക്കുന്ന സർവ്വവും മഞ്ഞ നിറത്തിലുള്ളവയാണ്.

അബു സാകൗറിന്റെ മഞ്ഞയോടുള്ള ഈ പ്രണയത്തിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ. 1983 മുതലാണ് മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കാൻ അബു സാകൗർ ആരംഭിച്ചത്. ‘മഞ്ഞ സന്തോഷത്തിന്റെ നിറമാണെന്നും രാജ്യത്ത് നടക്കുന്ന യുദ്ധങ്ങൾക്കും കലാപങ്ങൾക്കുമിടയിൽ താൻ സന്തോഷവാനായി ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ സന്തോഷം മറ്റുള്ളവരിലേക്കും എത്തിക്കണമെന്നും അബു ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Read also:ഭക്ഷണപ്പൊതികൾക്കൊപ്പം സ്നേഹവും പങ്കുവെച്ച് സുജാത; കൊവിഡ് കാലത്തെ സ്നേഹക്കാഴ്

അതേസമയം ആദ്യമൊക്കെ അദ്ദേഹത്തിന്റെ ഈ രൂപത്തെ ഏറെ ആശ്ചര്യത്തോടെയാണ് ആളുകൾ നോക്കിയിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഈ മഞ്ഞയോടുള്ള ഇഷ്ടം കണ്ടറിഞ്ഞ ആളുകൾ അദ്ദേഹത്തിനൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനും മഞ്ഞയോടുള്ള ഇഷ്ടത്തെക്കുറിച്ച് കൗതുകത്തോടെ ചോദിച്ചറിയാനും തുടങ്ങി.

Story Highlights: man dressed in yellow from 40 years