‘ലിറിക്സ് ഒന്നും തെറ്റാത്തതും ശ്രുതി നന്നായി ചേർന്നതും ഒരു പ്രശ്നമാണ്..’- മിയക്കുട്ടിയെ പറ്റിച്ച് ദീപക് ദേവ്; വിഡിയോ
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ടോപ് സിംഗർ. നിരവധി കുരുന്നു പ്രതിഭകളാണ് ടോപ് സിംഗറിലൂടെ ജനശ്രദ്ധനേടിയത്. ഒന്നാം സീസൺ പോലെ തന്നെ രസകരമായാണ് മത്സരമാണെങ്കിലും ടോപ് സിംഗർ രണ്ടാം സീസണും മുന്നേറുന്നത്. കുട്ടികളുടെ പാട്ടും കുസൃതിയുമെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. പാട്ടുവേദിയിലെ കുറുമ്പിയായ മിയ മെഹകിനെ രസകരമായി പറ്റിക്കുന്ന ദീപക് ദേവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
അതിമനോഹരമായി പാടി വിസ്മയിപ്പിച്ച മിയയെ എല്ലാവരും അഭിനന്ദിച്ചപ്പോൾ വിധികർത്താക്കളിൽ ഒരാളായ ദീപക് ദേവ് മാത്രം വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. ശ്രുതി എല്ലാം നന്നായി ചേർന്നു, ലിറിക്സ് ഒന്നും തെറ്റിയതുമില്ല..അതുകൊണ്ട് പാട്ട് ഒരു രസമില്ലായിരുന്നു, എല്ലാം വളരെ ശരിയായി പാടിയതുകൊണ്ട് ഒരു രസമില്ല എന്നൊക്കെയാണ് ദീപക് ദേവ് പറഞ്ഞത്.
Read More: കെൻമിക്ക് അംഗീകാരം; ഇനി ഇംഗ്ലീഷ് പഠിക്കാം ISO അംഗീകൃത സ്ഥാപനത്തിൽ നിന്നും
നല്ല അഭിപ്രായമാണെങ്കിലും ദീപക് ദേവിന്റെ ശൈലിയും, മുഖഭാവവും എല്ലാം കൂടി ചേർന്നപ്പോൾ മിയയ്ക്കും ആകെ കൺഫ്യൂഷനായി. നല്ലതാണോ പറയുന്നത് എന്നറിയാൻ ഇടയ്ക്ക് മീനാക്ഷിയുടെ മുഖത്തേക്ക് മിയ നോക്കുന്നുണ്ടെങ്കിലും കഷ്ടമായിപ്പോയല്ലോ എന്ന ഭാവത്തിൽ മീനാക്ഷിയും നിന്നതോടെ ആകെ കുളമായല്ലോ എന്ന ഭാവമായി മിയക്കുട്ടിക്കും. രസകരമായ ഈ എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
Story highlights- miah and deepak dev fun video