പക്രുവിനൊപ്പം രസകരമായ നൃത്തവുമായി മിയയും മേഘ്‌നയും- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുസൃതി താരങ്ങളാണ് മിയയും മേഘ്‌നയും. സ്റ്റാർ നൈറ്റ് എന്ന ഇവന്റിൽ ഏറ്റവുമധികം തിളങ്ങുന്നത് പാട്ടും നൃത്തവുമായി ഈ കുട്ടികുറുമ്പുകളാണ്. ഇരുവരുടെയും പാട്ടും നൃത്തവും രസകരമായ സംസാരവുമെല്ലാം പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരവുമാണ്. അടുത്തിടെ, അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ ‘ചക്കരമാവിന്റെ കൊമ്പത്തിരിക്കണ..’ എന്ന് തുടങ്ങുന്ന ഗാനത്തിന് മിയയും മേഘ്‌നയും ദിയയും ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ, അത്ഭുതദ്വീപിലെ നായകനായ ഗിന്നസ് പക്രുവിനൊപ്പം മേഘ്‌നയും മിയയും അതേപാട്ടിന് ചുവടുവെച്ചിരിക്കുകയാണ്. പക്രുവിന് ചുറ്റും ഇരുവരും നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമായിരിക്കുകയാണ്. സ്റ്റാർ നൈറ്റ് എന്ന ഇവന്റിൽ അതിഥിയായി പക്രു എത്തിയപ്പോഴായിരുന്നു കൊച്ചുമിടുക്കികൾക്കൊപ്പം നൃത്തം ചെയ്തത്.

Read More:‘മഴ വന്നാൽ വീട്ടിൽ പോടാ..’- കുഞ്ഞ് മിയയുടെ പാട്ട് സൈബറിടങ്ങളിൽ ഹിറ്റ്- വിഡിയോ

അതേസമയം, സിനിമാ രംഗത്തെയും സാംസ്‌കാരിക രംഗത്തെയും പ്രമുഖർ അതിഥികളായി എത്തുന്ന പരിപാടിയാണ് സ്റ്റാർ നൈറ്റ്. ടോപ് സിംഗറിലെ മത്സരാവേശം മാറ്റിവെച്ച് എല്ലാവരും നൃത്തവും പാട്ടുമായി സജീവമാകുന്ന സ്റ്റാർ നൈറ്റിൽ ഒട്ടേറെ കലാരൂപങ്ങളും പ്രേക്ഷകർക്കായി ഒരുക്കാറുണ്ട്. കലാരംഗത്തെ വിവിധ മേഖലകളിൽ ഉള്ളവർ സ്റ്റാർ നൈറ്റ് വേദിയിൽ എത്താറുണ്ട്.

Story highlights- miah and meghna dancing with Guinness pakru