ഉറ്റവരുടെ ആരോഗ്യത്തേക്കാൾ വലുതല്ലല്ലോ മറ്റൊന്നും; മിസ് യൂണിവേഴ്സ് വേദിയിൽ നിന്നും കൈയടിനേടി ഇന്ത്യൻ സുന്ദരി
‘പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതായി ഒന്നും ഇല്ലല്ലോ’… മിസ് യൂണിവേഴ്സ് വേദിയിൽ നിന്നും കൈയടികളൊടെ ഉയർന്നുവന്ന ഈ ശബ്ദം ഇന്ത്യൻ സുന്ദരി ആഡ്ലിൻ കാസ്റ്റെലിനോയുടേതായിരുന്നു. മിസ് യൂണിവേഴ്സ് വേദിയിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ആഡ്ലിൻ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മത്സരത്തിലെ ചോദ്യോത്തര വേളയിൽ ആഡ്ലിൻ നേരിട്ട ചോദ്യത്തിന് മറുപടിയായായിരുന്നു ഇത്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ രാജ്യത്ത് സാമ്പത്തീക മേഖലയെ പ്രതിസന്ധിക്കിടയാക്കുന്നതിനാൽ ലോക്ക്ഡൗണിന്റെ ആവശ്യം ഉണ്ടോ എന്നായിരുന്നു ആഡ്ലിനോടുള്ള ചോദ്യം. ഇതിനുത്തരമായി ‘ഇന്ത്യയിൽ നിന്നും വന്ന ആളെന്ന നിലയിൽ, ഇന്ത്യയിൽ സംഭവിക്കുന്നത് മുഴുവൻ കണ്ട താൻ മനസിലാക്കുന്നത്, നമുക്ക് വേണ്ടപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതല്ല മറ്റൊന്നും’ എന്നാണ് ആഡ്ലിൽ പറഞ്ഞത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു ആഡ്ലിന്റെ ഈ ഉത്തരം.
Read also:ബുദ്ധിശക്തികൊണ്ട് അമ്പരപ്പിച്ച് മിടുമിടുക്കി വേദിയിലെത്തിയ ‘മാളൂട്ടി’; ക്യൂട്ട് വിഡിയോ
കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ് 22 കാരിയായ മിസ് യൂണിവേഴ്സ് മത്സരത്തിൽ നാലാം സ്ഥാനക്കാരിയായ ആഡ്ലിൻ. മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസയാണ് മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രസീൽ താരം ജൂലിയ ഗാമയും പെറു സ്വദേശി ജാനിക് മാസെറ്റയും റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
What a powerful final answer from India. #MISSUNIVERSE
— Miss Universe (@MissUniverse) May 17, 2021
LIVE on @FYI from @hardrockholly in #HollywoodFL pic.twitter.com/gmAjzt6n3T
Story Highlights:miss india adline castelinos powerful answer