കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു
നന്ദു മഹാദേവ എന്ന പേര് പരിചിതമില്ലാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ സജീവമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നന്ദു മഹാദേവ. കാന്‍സര്‍ എന്ന രേഗത്തോട് ചിരിച്ചുകൊണ്ട് പോരാടിയ നന്ദു ഒടുവില്‍ മരണത്തിന് കീഴടങ്ങി.
തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂര്‍ സ്വദേശിയാണ്. 27 വയസ്സായിരുന്നു പ്രായം. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നന്ദു മഹാദേവ മരണപ്പെട്ടത്.
കാന്‍സര്‍ രോഗത്തെ ചിരിച്ചുകൊണ്ട് തോല്‍പ്പിക്കുകയായിരുന്നു ജീവിതത്തിലെ ഓരോ ദിവസങ്ങളിലും നന്ദു. ഒടുവില്‍ മരണം ഈ ചെറുപ്പക്കാരനെ കവര്ന്നെടുത്തപ്പോള് നിരവധിപ്പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സമൂഹമാധ്യമങ്ങളില്‍ നന്ദു മഹാദേവ പങ്കുവെച്ചിട്ടുള്ള കാന്‍സര്‍ അതിജീവന സന്ദേശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനുമായിരുന്നു നന്ദു മഹാദേവ.
Story highlights: Nandhu Mahadeva passed away