അസിഡിറ്റി ഒഴിവാക്കാൻ ചില ലളിത ഭക്ഷണ ശീലങ്ങൾ

natural remedies to get rid of acidity

തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ക്രമം തെറ്റിയുള്ള ഭക്ഷണ ശീലം ഇന്ന് മിക്കവരിലും അസിഡിറ്റി പോലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. എന്നാൽ ചില ലളിതമായ ഭക്ഷണ ശീലത്തിലൂടെത്തന്നെ അസിഡിറ്റിയെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും.

അസിഡിറ്റിയെ ചെറുക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിൽ ഒന്നാണ് പാൽ. പാൽ തണുപ്പിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി അസിഡിറ്റിയെ ഒരു പരിധിവരെ തടയാം. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെ അളവ് ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിത സ്രവത്തെ നിയന്ത്രിക്കുന്നു. അതോടെ ആമാശയത്തിലെ ആസിഡുകൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു. 

അസിഡിറ്റുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയില്‍ ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയെ പരിഹരിക്കാന്‍ ഉണക്ക മുന്തിരിയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. 

Read also: അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

തുളസി ഇല പച്ചയ്‌ക്കോ. ഇത് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചോ ഒരു പരിധിവരെ അസിഡിറ്റിയെ തടയാനാകും. ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ഉള്ള ഒന്നാണ് ഇഞ്ചി. ഇത് അന്നനാളത്തിലേക്ക് ആസിഡ് ഒഴുകുന്നത് കുറയ്ക്കുകയും ആമാശയത്തെ ശമിപ്പിക്കുകയും ചെയ്യും.

Story Highlights: natural remedies to get rid of acidity