‘നിഴൽ’ ആമസോൺ പ്രൈമിൽ

വളരെയധികം പ്രതീക്ഷയോടെയാണ് 2021ൽ ലോക്ക് ഡൗണിന് ശേഷം സിനിമകൾ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ, വീണ്ടും കൊവിഡ് ശക്തി പ്രാപിച്ചതോടെ സിനിമകൾ തിയേറ്ററിൽ നിന്നും പിൻവലിച്ചു. ഇനി എത്രനാൾ ഈ കാത്തിരിപ്പ് നീളും എന്നതിൽ വ്യക്തത ഇല്ലാത്തതിനാൽ മിക്ക ചിത്രങ്ങളും ഒടിടി റിലീസായി എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും നയൻതാരയും വേഷമിട്ട നിഴലാണ് അടുത്തതായി റിലീസിന് എത്തിയത്.

ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്റെ നായികയായി നയൻ‌താര ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. മിസ്റ്ററി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read More: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

ദേശീയ അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

Story highlights- nizhal released on ott