എന്റെ പൊലീസ് മാമൻ സൂപ്പറാ; മോഷ്ടാവിനെ പിടികൂടിയ പൊലീസിന് ഏഴാം ക്ലാസുകാരിയുടെ അഭിനന്ദനം…

വ്യാഴാഴ്ച ഉച്ചയ്ക്കാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരുന്നത്. ‘എന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി പൊലീസ് അങ്കിൾ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുതരണം, വിഷു കൈനീട്ടം കിട്ടിയ കാശുകൊണ്ട് വാങ്ങിയതാണ് ആ സൈക്കിൾ’ എന്നായിരുന്നു കോളിന്റെ ഉള്ളടക്കം. കീർത്തന എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഈ ഫോൺ കോളിന് പിന്നിൽ…
ഇൻസ്‌പെക്ടർ എ നിസാർ ആണ് സൈക്കിൾ കണ്ടുപിടിച്ചുകൊടുക്കാമെന്ന് കീർത്തനയ്ക്ക് വാക്ക് കൊടുത്തത്. സൈക്കിളിന്റെ ചിത്രം കീർത്തനയിൽ നിന്നും ശേഖരിച്ച പൊലീസ് ഓഫീസർ ഉടൻതന്നെ ചിത്രം കൊച്ചി സിറ്റി പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചും. അധികം താമസിയാതെ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും വിവരവും ലഭിച്ചു. ‘സൈക്കിൾ ഇവിടെ ഉണ്ട്’. സൈക്കിൾ കിട്ടിയ വിവരം വിളിച്ചറിയിച്ചപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു ആ ഏഴാം ക്ലാസുകാരി.
വെള്ളിയാഴ്ച രാവിലെ തന്നെ സൈക്കിൾ തിരികെ വാങ്ങിക്കാനായി സ്റ്റേഷനിലേക്ക് കീർത്ത എത്തി. കൈയിൽ പൊലീസ് മാമൻ നല്കാൻ കരുതിവെച്ച താൻ വരച്ച ചിത്രങ്ങളുമായി. സൈക്കിളിനൊപ്പം മധുരപലഹാരങ്ങളും നൽകിയാണ് അസിസ്റ്റന്റ് കമ്മീഷ്ണർ എ ജെ തോമസും സർക്കിൾ ഇൻസ്‌പെക്ടർ എ നിസാറുമടക്കമുള്ള പൊലീസുകാർ കീർത്തനയെ തിരികെ അയച്ചത്.
Read also: ചിലവ് കുറഞ്ഞ സീവേജ് പൈപ്പുകൾക്കൊണ്ട് വീട് ഒരുക്കാം; 23 കാരിയുടെ ആശയത്തിന് ആവശ്യക്കാരേറെ…
കഴിഞ്ഞ ദിവസമാണ് തേവര ഭാഗത്ത് മോഷ്ടിച്ച സൈക്കിളുമായി കറങ്ങിനടന്ന യുവാവിനെ പൊലീസ് പിടികൂടിയത്. സൈക്കിൾ മോഷ്ടിച്ചതാണെന്ന് മനസിലായതോടെ സൗത്ത് സ്റ്റേഷനിൽ സൈക്കിൾ സൂക്ഷിക്കുകയായിരുന്നു.
Story Highlights: police find childs stolen cycle in hours