ഇരുപത്തിയഞ്ചു വർഷത്തിന് ശേഷം ഡയാന രാജകുമാരിയുടെ വിവാഹവസ്ത്രം പ്രദർശനത്തിന്

May 1, 2021

ഡയാന രാജകുമാരിയുടെ വേഷവിധാനങ്ങൾ എല്ലാക്കാലത്തും ലോകജനതയുടെ ഇഷ്ടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, 25 വർഷങ്ങൾക്ക് ശേഷം ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം പ്രദർശനത്തിന് വയ്ക്കുകയാണ്. ജൂൺ മുതൽ പടിഞ്ഞാറൻ ലണ്ടനിലെ ഡയാന താമസിച്ചിരുന്ന റോയൽ വസതിയിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.

ഹിസ്റ്റോറിക് റോയൽ പാലസ് അവരുടെ വെബ്‌സൈറ്റിലൂടെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. “വെയിൽസ് രാജകുമാരിയായ ഡയാനയുടെ വിവാഹ വസ്ത്രം 25 വർഷത്തിനിടെ ആദ്യമായി കെൻസിംഗ്ടൺ കൊട്ടാരത്തിൽ പ്രദർശിപ്പിക്കും, കൂടാതെ 1937 ലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ഗൗണിന്റെ ആദ്യകാല പതിപ്പും പ്രദർശിപ്പിക്കും’.

Read More: കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ ട്യൂഷൻ ക്ലാസിനെ കുറിച്ച് ഇനി ആശങ്ക വേണ്ട..

25 വർഷത്തിനിടെ ഇതാദ്യമായാണ് ഡയാന രാജകുമാരിയുടെ വിവാഹ ഗൗൺ പ്രദർശിപ്പിക്കുന്നത്.ഡയാനയുടെ വിവാഹ ഗൗണിൽ മുൻ‌ഭാഗത്തും പുറകിലും പുരാതന കാരിക്മാക്രോസ് ലേസിന്റെ പാനലുകൾ പതിച്ച ഒരു ബോഡിസ് പതിച്ചിട്ടുണ്ട്. വരന്റെ മുത്തശ്ശിയായ ക്വീൻ മേരിയുടേതാണ് ഇത്.

Story highlights- Princess Diana’s wedding gown will be on display for the first time in 25 years