അച്ഛനില്‍ നിന്നും മക്കളിലേക്ക്: മനോഹരമായ ചിത്രരചനാ വിഡിയോ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍

May 20, 2021
Prithviraj Sukumaran shares wonderful drawing video

മലയാള ചലച്ചിത്രലോകത്തെ നിറസാന്നിധ്യങ്ങളാണ് പൃഥ്വിരാജ് സുകുമാരനും സഹോദരന്‍ ഇന്ദ്രജിത് സുകുമാരനും. അതുല്യകലാകാരന്‍ സുകുമാരന്റെ മക്കള്‍ എന്ന നിലയിലും അഭിനയമികവിലും ശ്രദ്ധേയരായ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ശ്രദ്ധ നേടുകയാണ് പൃഥ്വിരാജ് സുകുമാരന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു വിഡിയോ.

ബാസിത് എന്ന കലാകാരന്‍ വരച്ച ചിത്രത്തിന്റേതാണ് ഈ വിഡിയോ. സുകുമാരനില്‍ നിന്നും ഇന്ദ്രജിത്തിലേക്കും തുടര്‍ന്ന് പൃഥ്വിരാജിലേക്കുമുള്ള ഒരു സഞ്ചാരംപോലെയാണ് ഈ ചിത്രരചന. ‘അച്ഛനില്‍ നിന്നും മക്കളിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. കലാകാരന്റെ മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്.

Read more: ‘എന്റെ വീട്ടില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടതാണ് എന്നെ അത്ഭുതപ്പെടുത്തിയത്, ഒരു സ്വാന്തന സന്ദര്‍ശനമായിരുന്നു അത്’- പിണറായി വിജയന് ആശംസകളറിയിച്ച് ബാലചന്ദ്രമേനോന്‍

അതേസമയം പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ചിത്രം തിയേറ്ററുകളില്‍ എത്താത്തത്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Prithviraj Sukumaran shares wonderful drawing video