22 കോടി രൂപ സമാഹരിച്ച് അഞ്ഞൂറോളം സിലിണ്ടറുകളും, ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഒരുക്കി പ്രിയങ്ക ചോപ്ര; നന്ദിയറിയിച്ച് താരം
കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വളരെയധികം സഹായങ്ങളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നും രാജ്യത്തിന് ലഭിക്കുന്നത്. ബോളിവുഡ് സിനിമാ താരങ്ങളുടെ സഹായം വളരെ മികച്ച രീതിയിൽ തന്നെ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഇല്ലെങ്കിലും രാജ്യത്തിനായി സജീവ പ്രവർത്തനത്തിലാണ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജൊനാസിനൊപ്പം ലോസ് ഏഞ്ചൽസിലാണ് താരം. അവിടെ നിന്നുകൊണ്ട് 22 കോടി രൂപയുടെ സഹായമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
ധന സമാഹരണത്തിലൂടെ 22 കോടി രൂപ പ്രിയങ്ക ചോപ്ര തയ്യാറാക്കിയിരുന്നു. ഇതുവരെ സമാഹരിച്ച ഫണ്ടിലൂടെ 500 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 422 ഓക്സിജൻ സിലിണ്ടറുകളും 10 വാക്സിനേഷൻ സെന്ററുകൾക്കായി പ്രവർത്തകരെ നിയോഗിക്കാനും സാധിച്ചു. അടുത്ത രണ്ടു മാസത്തിനുള്ളിൽ 6000 ത്തിലധികം ആളുകൾക്ക് വാക്സിനേഷൻ എടുക്കാൻ സഹായിക്കുമെന്നും നടി പറയുന്നു.
Read More: ‘വിക്രം’ സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം ആന്റണി വർഗീസും
‘സംഭാവന നൽകി ഈ പ്രവർത്തനങ്ങൾ സാധ്യമാക്കിയ നിങ്ങളിൽ ഓരോരുത്തർക്കും നന്ദി… ഒരുപാട് ജീവൻ രക്ഷിക്കാൻ നിങ്ങൾ സഹായിച്ചുവെന്ന് ദയവായി അറിയുക. നിങ്ങളുടെ പിന്തുണയോടെ ഇപ്പോൾ ഞങ്ങളുടെ ധനസമാഹരണം മൂന്നു മില്യൺ ഡോളറായി’-പ്രിയങ്ക ചോപ്ര കുറിക്കുന്നു. ഒട്ടേറെ ഹോളിവുഡ് താരങ്ങൾ പ്രിയങ്ക ചോപ്രയിലൂടെ ഇന്ത്യയിലേക്ക് സഹായം എത്തിച്ചു.
Story highlights- Priyanka Chopra’സ് donations for COVID-19 relief