രാവില്‍ വിരിയും…; മനോഹരം ‘സാല്‍മണ്‍ ത്രിഡി’യിലെ പ്രണയഗാനം

ചില പാട്ടുകള്‍ അങ്ങനെയാണ്. വളരെ വേഗം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കും. കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിക്കുന്ന പാട്ടുകള്‍… സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് സാല്‍മണ്‍ ത്രിഡി എന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനം. ചിത്രത്തിലെ രാവില്‍ വിരിയും എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. നവീന്‍ മാരാരാണ് ഗാനത്തിലെ വരികള്‍ തയാറാക്കിയിരിക്കുന്നത്. ശ്രീജിത് എടവന സംഗീതം പകര്‍ന്നിരിക്കുന്നു. സൂരജ് സന്തോഷും സിതാരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അതേസമയം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രമാണ് സാല്‍മണ്‍ ത്രിഡി. റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുന്നത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ഏഴ് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗായകന് വിജയ് യേശുദാസാണ് സാല്‍മണിലെ പ്രധാന കഥാപാത്രമായ സര്‍ഫറോഷിനെ അവതരിപ്പിക്കുന്നത്.
വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍, ധ്രുവന്ത്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാന്, സിനാജ്, റസാഖ്, ഫ്രാന്‍സിസ്, മീനാക്ഷി ജയ്സ്വാള്‍, ജോനിത ഡോഡ, പ്രേമി വിശ്വനാഥ്, തന്വി കിഷോര്‍, ആഞ്ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബിസ്മി നവാസ്, നസ്റീന് നസീര്‍, ദര്‍ശിനി, സംഗീത വിപുല്‍, ജ്യോതി ചന്ദ്രന്, സീതു, അഫ്റീന്‍ സൈറ, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Raavil Viriyum Song From Salmon 3D Movie