ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ച് നൽകി നടി രവീണ ടണ്ടൻ- മാതൃകയായി ബോളിവുഡ്

കൊവിഡ് പ്രതിസന്ധിയിൽ രാജ്യം നിൽക്കുമ്പോൾ സഹായമെത്തിക്കാനുള്ള തിരക്കിലാണ് ബോളിവുഡ് താരങ്ങൾ. ഈ സാഹചര്യത്തിൽ മറ്റെന്തിനേക്കാളും ആവശ്യം പിന്തുണയും സഹായങ്ങളുമാണ്. നടൻ സൽമാൻ ഖാൻ, സുസ്മിത സെൻ തുടങ്ങിയവർക്ക് പിന്നാലെ സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രവീണ ടണ്ടൻ.

നടി ഓക്സിജൻ സിലിണ്ടറുകളാണ് സംഭാവന ചെയ്തത്. മറ്റുള്ളവരെ തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കാൻ ഇതിലൂടെ ബോളിവുഡ് താരങ്ങൾ പ്രേരിപ്പിക്കുകയാണ്. ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ഒരു ഫൗണ്ടേഷനുമായി ചേർന്നാണ് രവീണ ടണ്ടൻ പ്രവർത്തിക്കുന്നത്.

Read More: കൊവിഡ് പ്രതിരോധത്തിന് ശീലമാക്കേണ്ട ഭക്ഷണ രീതികൾ

ഭൂമി പഠനേക്കർ, സോനു സൂദ്, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ്, എന്നിവരും സഹായമെത്തിച്ച ബോളിവുഡ് താരങ്ങളിൽ ഉൾപ്പെടുന്നു. സൽമാൻ ഖാൻ മുംബൈയിലെ മുൻനിര പോരാളികൾക്ക് ഭക്ഷണം എത്തിച്ചാണ് മാതൃകയാകുന്നത്‌. മാത്രമല്ല, സിനിമാലോകത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് 1500 രൂപ വീതവും താരം നൽകി. 25000 പേർക്കാണ് അദ്ദേഹം സംഭാവന നൽകിയത്.

Story highlights- Raveena Tandon donates oxygen cylinders