ബെൽബോട്ടം പാന്റിൽ രമേഷ് പിഷാരടി പഠിപ്പിച്ച ‘ജയൻ സ്റ്റൈലുമായി’ രഞ്ജിനി ഹരിദാസ്- ചിരി വിഡിയോ
ഫ്ളവേഴ്സ് ചാനലിലെ ഓരോ പരിപാടികളും പ്രേക്ഷകർക്ക് ഒന്നിനൊന്നു പ്രിയപ്പെട്ടതാണ്. വ്യത്യസ്തമായ റൗണ്ടുകളുമായി എത്തിയ ഇങ്ങനെയൊരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോയും പുതുമകൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തതാണ്. മത്സരാർത്ഥികളുടെ പ്രകടനത്തിനൊപ്പം കൗണ്ടർ മേളവുമായി രമേഷ് പിഷാരടിയും രഞ്ജിനി ഹരിദാസും കൂടി ചേർന്നപ്പോൾ ഇങ്ങനെയൊരു ഭാര്യയും ഭർത്താവും കൂടുതൽ രസകരമായി.
പഴയകാല കോളേജ് വിദ്യാർത്ഥിനികളായി ഭാര്യമാർ എത്തിയ റൗണ്ടിൽ രഞ്ജിനിയുടെ രൂപമാറ്റവും ശ്രദ്ധനേടിയിരുന്നു. ബെൽബോട്ടം പാന്റും കഴുത്തിലൊരു പൂമാലയും തലയിൽ കെട്ടുമായി എഴുപതുകളിലെ മലയാള സിനിമയെ അനുസ്മരിപ്പിച്ചാണ് രഞ്ജിനി എത്തിയത്. അതുകൊണ്ടു തന്നെ രഞ്ജിനിയുടെ ലുക്കിന് ചേർന്ന ഒരു സ്റ്റൈലും രമേഷ് പിഷാരടി പകർന്നു നൽകി.
അനശ്വര നടൻ ജയന്റെ ഭാവങ്ങളാണ് രമേഷ് പിഷാരടി രഞ്ജിനിയെ പഠിപ്പിച്ചത്. ‘നീയാണോ ഈ അലവലാതി ഷാജി..’ എന്ന ഹിറ്റ് ഡയലോഗുമായി രഞ്ജിനി എത്തിയതോടെ വേദിയിൽ ചിരിയും കയ്യടിയും ഉയർന്നു. ഇതുപോലെയുള്ള മനോഹരമായ, രസകരമായ നിമിഷങ്ങൾ ചേർന്നാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ അണിയിച്ചൊരുക്കിയത്. ഭാര്യാഭർത്താക്കന്മാർക്കൊപ്പം അമ്മായിയമ്മമാരും മലയാള റിയാലിറ്റി ഷോയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും.
Story highlights- renjini haridas imitating actor jayan