‘ഞാൻ അടുത്തിടെ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്ന്’- ഓപ്പറേഷൻ ജാവയ്ക്ക് അഭിനന്ദനവുമായി റോഷൻ ആൻഡ്രൂസ്

May 20, 2021

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചർച്ചയായിരിക്കുന്നത് ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രമാണ്. നിരവധി പ്രേക്ഷകരാണ് ചിത്രത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, സംവിധായകൻ റോഷൻ ആൻഡ്രൂസ് സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനേതാക്കളായ ബാലു വർഗീസ്, ലുക്മാൻ അവരൻ, ബിനു പപ്പു, ഇർഷാദ്, ഷൈൻ ടോം ചാക്കോ, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ഞാൻ അടുത്തിടെ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്ന് … നിങ്ങൾ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ … സംവിധായകനും എഴുത്തുകാരനുമായി തരുൺ, നിങ്ങൾ ഒരു മികച്ച ജോലിയാണ് ചെയ്തത് … എന്റെ പ്രിയപ്പെട്ട സുഹൃത്ത് ബിനു പപ്പുവും മറ്റ് അഭിനേതാക്കളും വളരെ മികച്ച പ്രകടനം നടത്തി … ഇത് ഒരു പുതിയ അനുഭവമാണ് … വളരെയധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടി റോഷൻ ആൻഡ്രൂസ്’- സംവിധായകൻ കുറിക്കുന്നു.

സൈബർ സെൽ ടീം നടത്തിയ അന്വേഷണത്തിന്റെ കഥയാണ് ‘ഓപ്പറേഷൻ ജാവ’ പറയുന്നത്. ഫെബ്രുവരിയിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. അതുകൊണ്ട് തിയേറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ചു.

Read More: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; ആശ്വാസം

അതേസമയം, റോഷൻ ആൻഡ്രൂസ് ‘സല്യൂട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. ലക്ഷ്മി ഗോപാലസ്വാമി, മനോജ് കെ ജയൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.

Story highlights-Rosshan Andrrews  about Operation Java