‘റൺ എവേ’ ഗാനത്തിന്റെ മലയാളം പതിപ്പ്; സമൂഹമാധ്യമങ്ങളിൽ തരംഗമായി സിദ്ധാർഥ് ശങ്കറിന്റെ പാട്ട് വിഡിയോ

May 20, 2021

സോഷ്യൽ ഇടങ്ങളിൽ തരംഗമായി മാറിയതാണ് നോർവീജിയൻ ഗായിക അറോറയുടെ ‘റൺ എവേ’ എന്ന ഗാനം. നിർവധിപ്പേർ ഏറ്റെടുത്ത ഈ ഗാനത്തിന് മലയാളം വേർഷൻ ഒരുക്കിയിരിക്കുകയാണ് ഗായകൻ സിദ്ധാർഥ് ശങ്കർ. തികച്ചും വ്യത്യസ്തമായ രീതിയിലാണ് സിദ്ധാർഥ് റൺ എവേ ഗാനം ഒരുക്കിയിരിക്കുന്നത്.

രസകരമായ രീതിയിൽ ടോയ് കൊണ്ട് പപ്പെറ്റ് ഷോ മോഡലിലാണ് സിദ്ധാർഥ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്ത ഈ ഗാനം ഗായികരായ വിഷ്ണു ഉദയൻ, ദിവ്യ മേനോൻ തുടങ്ങിയവരും ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകളും സിദ്ധാർത്ഥിന്റെ പാട്ടിന് ലഭിക്കുന്നുണ്ട്.

Read also: അച്ഛനില്‍ നിന്നും മക്കളിലേക്ക്: മനോഹരമായ ചിത്രരചനാ വിഡിയോ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍

അതേസമയം സോഷ്യൽ ഇടങ്ങളിൽ വൈറലായ ഈ ഗാനത്തെ തുടർന്ന് നിർവധിപ്പേർ റൺ എവേ ചലഞ്ചുമായും എത്തിയിരുന്നു.

Read also:അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

Story Highlights: Run away malayalam version by sidharth