കൊവിഡ് ഭേദമായ ശേഷം ഡയറ്റ് ശീലമാക്കാം; നിർദേശങ്ങളുമായി സമീറ റെഡ്ഢി
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നടി സമീറ റെഡ്ഢി. ദൈനംദിന ജീവിതവും മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളുമെല്ലാം സമീറ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സമീറ റെഡ്ഢിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിനും കൊവിഡ് ബാധിച്ചതായി നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, കൊവിഡിന് ശേഷം ശീലമാക്കേണ്ട ഭക്ഷണ രീതികൾ പങ്കുവയ്ക്കുകയാണ് സമീറ റെഡ്ഢി. ഒരു ഡയറ്റ് പിന്തുടരണമെന്നും അതിൽ ഉൾപ്പെടുത്തേണ്ട ആഹാരങ്ങൾ ഏതൊക്കെയാണെന്നും സമീറ പങ്കുവയ്ക്കുന്നു.
1.തേങ്ങാവെള്ളം,നെല്ലിക്ക ജ്യൂസ്, നാരങ്ങ നീര് എന്നിവ കുടിക്കുക.
2.ഈന്തപ്പഴം, കുതിർത്ത ബദാം, ഉണക്കമുന്തിരി, നെല്ലിക്ക, പഴങ്ങൾ എന്നിവ കഴിക്കുക.
3.ഭക്ഷണത്തിൽ ശർക്കരയും നെയ്യും ചേർക്കുക.
4.പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക.
5 . ശരിയായ ഉറങ്ങുക. ഫോണും ടെലിവിഷനും കാണുന്നത് നിയന്ത്രിക്കുക.
6 . 15 മിനിറ്റ് സൂര്യപ്രകാശം കൊള്ളണം.
7 . തീവ്രമായ വർക്ക്ഔട്ടുകൾ ഒഴിവാക്കുക; പകരം വേഗത കുറഞ്ഞ നടത്തം, പ്രാണായാമം, ശ്രാവസനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ശീലമാക്കുക.
കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് നടി സമീറ റെഡ്ഢി. കുടുംബവിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് സമീറ ഈ ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി പങ്കുവെച്ചിരുന്നു.
Read More: ഷൂട്ടിങ്ങിനായി ഒരുക്കിയ കിടക്കകളും സ്ട്രെച്ചറുകളും കൊവിഡ് രോഗബാധിതർക്ക് നൽകി ‘രാധേ ശ്യാം’ ടീം
ലോക്ക് ഡൗൺ കാലത്താണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായത്. ലോകം വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പോസിറ്റീവായ കാര്യങ്ങൾ പങ്കുവെച്ചതിന് സമീറയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിനെക്കുറിച്ച് സമീറ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. S
Story highlights- sameera reddy about post covid diet