ചരിത്ര മുഹൂർത്തത്തിന് ഉറ്റുനോക്കി കേരളം; സത്യപ്രതിജ്ഞ ചടങ്ങ്, തത്സമയം
തുടർ ഭരണമെന്ന ചരിത്രനേട്ടവുമായി പിണറായി സർക്കാർ. 17 പുതുമുഖങ്ങൾ ഉൾപ്പെടെ 21 അംഗ മന്ത്രിസഭാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു..തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് സത്യപ്രതിജ്ഞ നടക്കുക.
നവകേരള ഗീതാഞ്ജലിയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.. 1957 മുതൽ പിണറായി വിജയൻ സർക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ പുരോഗതി വിവരിക്കുന്ന വിഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വിഡിയോ അവതരിപ്പിക്കുന്നത്. എആർ റഹ്മാൻ, യോശുദാസ് മോഹൻലാൽ, ജയറാം, സുജാത എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ പങ്കാളിയാകും.
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിയുക്ത മന്ത്രിമാർക്കൊപ്പം പുഷ്പാർച്ചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചേർന്നത്.
പിണറായി വിജയന്‍- ആഭ്യന്തരം, ഐടി, പൊതുഭരണം
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
കെ.രാജന്‍ – റവന്യൂ
വീണ ജോര്‍ജ്- ആരോഗ്യം, വനിതാ ശിശുക്ഷേമം
പി.രാജീവ്- വ്യവസായം, നിയമം
എം.വി.ഗോവിന്ദന്‍- എക്സൈസ്, തദ്ദേശം
കെ.രാധാകൃഷ്ണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നോക്കക്ഷേമം
വി.എന്‍.വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍
വി.ശിവന്‍കുട്ടി- പൊതുവിദ്യാഭ്യാസം, തൊഴില്‍
ആര്‍.ബിന്ദു- ഉന്നതവിദ്യാഭ്യാസം
പിഎ മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
ആന്റണി രാജു- ഗതാഗതം
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം, സിനിമ
വി.അബ്ദുറഹ്‌മാന്‍- സ്പോര്‍ട്സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം
റോഷി അഗസ്റ്റിന്‍- ജലവിഭവം
കെ.കൃഷ്ണന്‍കുട്ടി- വൈദ്യുതി
എ.കെ.ശശീന്ദ്രന്‍- വനം
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, മ്യൂസിയം
ജെ ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി
പി.പ്രസാദ്- കൃഷി
ജി.ആര്‍.അനില്‍- ഭക്ഷ്യം, സിവില്‍ സപ്ലൈസ്
Story Highlights: second-pinarayi-government