മമ്മൂട്ടി ആരാധകനായി സൂരി; പുതിയ ചിത്രം ഒരുങ്ങുന്നു

May 16, 2021

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രം ഒരുങ്ങുന്നു. വേലൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. കോയമ്പത്തൂരിൽ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകനെയാണ് സൂരി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നവാഗതനായ കെവിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൻ. സ്‌കൈ മാൻ ഫിലിംസിന്റെ ബാനറിൽ കലൈമകൻ മുബാറക് നിർമിക്കുന്ന ചിത്രമാണ് വേലൻ. ചിത്രത്തിൽ ദിനേശൻ എന്ന കഥാപാത്രത്തെയാണ് സൂരി അവതരിപ്പിക്കുന്നത്. മമ്മൂക്ക ദിനേശൻ എന്നാണ് ഈ കഥാപാത്രത്തിന്റെ വിളിപ്പേര്.

Read also:അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

മീനാക്ഷി, പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്.

Read also:18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ആദ്യം പരിഗണിക്കുക മുന്‍ഗണന വിഭാഗക്കാരെ

Story Highlights:soori as mammootty fan in movie velan