അതിശയിപ്പിക്കുന്ന ഓർമ്മശക്തി; റെക്കോർഡുകൾ വാരിക്കൂട്ടി രണ്ടരവയസുകാരൻ
വാക്കുകൾ പഠിച്ചെടുക്കുന്ന പ്രായമേ ആയിട്ടുള്ളു കുഞ്ഞു ശ്രീഹാൻ. എന്നാൽ ഈ കുഞ്ഞുപ്രായത്തിനുള്ളിൽ ഓർമ്മശക്തികൊണ്ട് അതിശയിപ്പിക്കുകയാണ് ഈ രണ്ടരവയസുകാരൻ. ഖത്തറിൽ ബിസിനസുകാരനായ അജേഷിന്റെയും മനീജയുടെയും മകൻ ഇതുവരെ സ്വന്തമാക്കിയത് ദേശീയ അന്തർദേശീയ നേട്ടങ്ങളാണ്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാം വേൾഡ് റെക്കോർഡ്സും ഇടംനേടിയതിന് പിന്നാലെ മറ്റൊരു അന്താരാഷ്ട്ര റെക്കോർഡും ശ്രീഹാൻ നേടി.
രണ്ടുവയസും മൂന്ന് മാസവും പ്രായമുള്ളപ്പോളാണ് ശ്രീഹാൻ ആദ്യ നേട്ടം കൈവരിക്കുന്നത്. പ്രശസ്തരായ വ്യക്തികൾ, ലോഗോകൾ, ഗ്രഹങ്ങൾ, പക്ഷികൾ, പഴങ്ങൾ, മനുഷ്യശരീരത്തിലെ അവയവങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ തുടങ്ങിയവയെ തിരിച്ചറിഞ്ഞ് ഇംഗ്ലീഷിൽ മറുപടി നൽകിയാണ് ശ്രീഹാൻ നേട്ടം കൊയ്തത്. ഇതിനൊപ്പം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ 50 വാക്കുകൾ കൃത്യമായും ഈ കൊച്ചുമിടുക്കൻ പറഞ്ഞിരുന്നു.
Read also: വീണ്ടുമൊരു ലോക്ക്ഡൗൺ കാലം; മാനസിക സമ്മർദ്ദത്തെ ചെറുക്കാൻ പഠിക്കാം
കുഞ്ഞു ശ്രീഹാൻ കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നു എന്ന് തിരിച്ചറിഞ്ഞ ശ്രീഹാന്റെ അമ്മയാണ് കുട്ടിയുടെ കഴിവ് ആദ്യം അറിഞ്ഞത്. തുടർന്ന് ശ്രീഹാന്റെ വിഡിയോ തയാറാക്കി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിനായി അധികൃതർക്ക് അയച്ചുനൽകുകയിരുന്നു. തുടർന്ന് നിരവധി അവാർഡുകളാണ് ഈ കുഞ്ഞുമോനെ തേടിയെത്തിയത്.
Story Highlights:sreehan express extra ordinary comprehension skills