അനുകരിക്കരുത്; ഇത് സൂപ്പർ ഫ്ലെക്സിബിൾ ലേഡി സ്റ്റെഫാനി, വിഡിയോ
വിചിത്രവും സാഹസികവുമായ അഭ്യാസപ്രകടനങ്ങളിലൂടെ ലോകറെക്കോർഡ് നേടിയതായാണ് 28 കാരിയായ സ്റ്റെഫാനി മില്ലിംഗർ എന്ന യുവതി. ഓസ്ട്രിയൻ അക്രോബാറ്റ് താരമായ സ്റ്റെഫാനിയുടെ അഭ്യാസപ്രകടനങ്ങൾ ഇതിനോടകം സോഷ്യൽ ഇടങ്ങളിലും ശ്രദ്ധ നേടിയതാണ്. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് സ്റ്റെഫാനിയ്ക്ക്. സൂപ്പർ ഫ്ലെക്സിബിൾ ലേഡി എന്ന വിശേഷണത്തോടെയാണ് സ്റ്റെഫാനി സോഷ്യൽ ഇടങ്ങളിൽ വൈറലായത്.
സ്റ്റെഫാനി ഒരു ഹാൻഡ് സ്റ്റാൻഡിലൂടെ മിഡ് എയർ സ്പ്ലിറ്റ് പൊസിഷനിൽ കൈകൾ ഉപയോഗിച്ച് ബാലൻസ് ചെയ്തു നിന്നത് 52 മിനിറ്റോളമാണ്. ഈ അഭ്യാസപ്രകടനമാണ് സ്റ്റെഫാനിയ്ക്ക് ലോകറെക്കോർഡ് നേടിക്കൊടുത്തതും. കാഴ്ചക്കാരെ അത്ഭുതത്തിന്റെയും ഭീതിയുടെയും മുൾമുനയിൽ നിർത്തുന്ന അഭ്യാസപ്രകടനങ്ങളാണ് സ്റ്റെഫാനി ചെയ്യുക.
സുരക്ഷാ മാർഗങ്ങൾ ഇല്ലാതെ ഉയരമുള്ള റൂഫിന് മുകളിലൂടെ നടക്കുക, ഉയരമുള്ള പർവ്വതകെട്ടുകളിലൂടെ തൂങ്ങി ഇറങ്ങുക, വലിയ ബ്രിഡ്ജുകൾക്ക് താഴെ കൈകൾ ബാലൻസ് ചെയ്ത് ഉഞ്ഞാലാടുക തുടങ്ങിയവയൊക്കെയാണ് സ്റ്റെഫാനിയുടെ അഭ്യാസപ്രകടനങ്ങൾ.
Read also:മനോഹര നൃത്തച്ചുവടുകളുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; നിറഞ്ഞ് കൈയടിച്ച് സൈബർ ലോകം
പതിമൂന്നാം വയസുമുതൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചതാണ് സ്റ്റെഫാനി. കൃത്യമായ പരിശീലമാണ് തനിക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചത് എന്നാണ് സ്റ്റെഫാനി പറയുന്നത്.
Story Highlights:stefanie millinger super flexible lady