വീണ്ടുമൊരു ലോക്ക്ഡൗൺ കാലം; മാനസിക സമ്മർദ്ദത്തെ ചെറുക്കാൻ പഠിക്കാം
ലോകം നേരിടുന്ന കൊവിഡ് എന്ന മഹാമാരിയ്ക്ക് ഏകദേശം അവസാനമായി എന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് പഴയതിലും ശക്തമായി രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുലച്ചിരിക്കുന്നത്. ഒരുവർഷത്തോളം നീണ്ട ലോക്ക്ഡൗണിന് ശേഷം പുറത്തേക്കിറങ്ങിയപ്പോൾ സാഹചര്യം വീണ്ടും നിയന്ത്രണാതീതമായത് ജനങ്ങളെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. കേരളം വീണ്ടും ഒരു ലോക്ക്ഡൗൺ നേരിടുകയുമാണ്.
അവസ്ഥ നിയന്ത്രണാതീതമാകുമ്പോൾ എല്ലാ ദിവസവും വീടിനകത്ത് കഴിയുന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല, പ്രിയപ്പെട്ടവരിലേക്കും രോഗം എത്തുന്നതും പലരും മരണപ്പെടുന്നതും വലിയ ആശങ്കയും ദുഃഖവുമാണ് സമ്മാനിക്കുന്നത്. ഈ സാഹചര്യത്തിൽ വീടിനുള്ളിൽ ഇരിക്കുമ്പോൾ ആളുകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. അതുകൊണ്ട് ഇനിയൊരു ലോക്ക്ഡൗൺ കാലം മുന്നിൽകണ്ട് വികാരങ്ങളെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിലെ അനിശ്ചിതത്വം വളരെയേറെ ആളുകൾകൂടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. സ്കൂളിൽ പോകാതെ സൗഹൃദങ്ങൾ ഇല്ലാതെ അകലങ്ങളിൽ ഒറ്റപ്പെടുന്നത് കൗമാരക്കാരെ വളരെയധികം ബാധിച്ചിട്ടുണ്ട്. കൊവിഡിന് എന്നാണ് അന്ത്യം എന്നാലോചിച്ച് സാമൂഹ്യജീവിതത്തിലെ വലിയ തടസ്സങ്ങളെ നേരിടുകയും ജോലിയും കുടുംബജീവിതവും വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന് ചിന്തിച്ച് മുതിർന്നവരും സമ്മർദ്ദത്തിലാണ്.
ഈ സാഹചര്യത്തിൽ വളരെയധികം ആശങ്കയും സമ്മർദ്ദവും അനുഭവിക്കുമ്പോൾ ഏറ്റവും മികച്ച വഴി നിങ്ങൾ ഇഷ്ടപ്പെടുന്നവരെ ഫോണിൽ ബന്ധപ്പെടുക എന്നതാണ്. അവരെ ഒരുപക്ഷെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും സാങ്കേതിക വിദ്യയുടെ ഏറ്റവും നല്ല വശങ്ങളിൽ ഒന്നായ വിഡിയോ കോളുകളിലൂടെ അവരുമായി ബന്ധപ്പെടാം. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക. സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ഓർക്കുക, ആളുകളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ലോക്ക്ഡൗൺ.
അസാധാരണ സാഹചര്യങ്ങളെ ഉൾകൊള്ളാൻ പഠിക്കുക. ഒരുപക്ഷെ, കഴിഞ്ഞ വർഷം തന്നെ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യാ ചെയ്തവരുടെ എണ്ണം ചെറുതല്ല. എന്നും ഇതല്ല അവസ്ഥ എന്ന് ചിന്തിക്കാൻ പഠിക്കുക. മാസ്കുകൾ ഇല്ലാത്ത, മനസ് തുറന്ന് ചിരിക്കുന്ന ഒരു കാലം മുന്നിലുണ്ട്. അതിനായുള്ള പ്രയത്നത്തിലാണ് എല്ലാവരും വീട്ടിൽ ഇരിക്കുന്നത് എന്ന് ഓർക്കുക. നമ്മൾ വെറുതെ ഇരിക്കുകയല്ല, ലോകത്തിനായി വലിയൊരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് മനസിലാക്കുക.
Read More: കൊവിഡ് ബാധിതര്ക്ക് സൗജന്യ ഭക്ഷണവുമായി ഇര്ഫാന് പഠാനും യൂസഫ് പഠാനും
അതേസമയം, ഈ ലോക്ക്ഡൗൺ സമയത്ത് ഏറ്റവുമധികം വർധിച്ച ഒരു കാര്യമാണ് ഇന്റർനെറ്റ് ഉപഭോഗം. എല്ലാവരുടെയും ദിനചര്യയിൽ ഏറ്റവുമധികം പ്രസക്തി ഇന്റെർനെറ്റിനായി. എന്നാൽ, അത് പലരെയും വലിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചു. അതുകൊണ്ടുതന്നെ മറ്റു കാര്യങ്ങളിൽ ചെലുത്തുക. വീട്ടുമുറ്റത്തൊരു പൂന്തോട്ടം ഒരുകുകയോ, പുസ്തകങ്ങൾ വായിക്കുകയോ, കരകൗശല വസ്തുക്കൾ ഉണ്ടാകുകയോ ചെയ്യാം. ആത്മധൈര്യമാണ് ഏറ്റവും പ്രധാനം.
Story highlights- Stress and mental health problems during first COVID-19-lockdown