ദ ഫാമിലി മാൻ രണ്ടാം ഭാഗം വരുന്നു; ആകാംഷ നിറച്ച് ട്രെയ്‌ലർ

May 19, 2021
The Family Man Season 2 Official Trailer

ആസ്വാദകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ വെബ് സീരീസാണ് ‘ദ ഫാമിലി മാൻ’. ദേശീയ രഹസ്യാന്വേഷണ ഏജൻസിയിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സീരീസാണ് ദ ഫാമിലി മാൻ. രാജ് കൃഷ്ണ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2019 സെപ്തംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ടാം ഭാഗം ജൂൺ നാലിനാണ് റിലീസ് ചെയ്യുന്നത്.

മനോജ് ബാജ്‌പേയി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്ത് മലയാളി താരം നീരജ് മാധവ് അഭിനയിച്ചിരുന്നു. രണ്ടാം സീസണിൽ മുഖ്യകഥാപാത്രമായി തെന്നിന്ത്യൻ സൂപ്പർതാരം സമാന്തയും വേഷമിടുന്നുണ്ട്. ശ്രീകാന്ത് തിവാരിയുടെ ഭാര്യ സുചിത്ര എന്ന കഥാപാത്രമായാണ് പ്രിയാമണി എത്തുന്നത്.

Read also:റുബിക്‌സ് ക്യൂബിൽ വിരിഞ്ഞ സംയുക്ത വർമ്മയുടെ മുഖം- വിഡിയോ പങ്കുവെച്ച് നടി

നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം പത്ത് എപ്പിസോഡുകളിലായാണ് പുറത്തിറങ്ങിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട് ദി ഫാമിലി മാൻ.

Story highlights:the family man season 2 The Family Man Season 2 – Official Trailer