ആമപ്പുറത്തേറി ഓന്തുകളുടെ രസികൻ യാത്ര- വിഡിയോ

ആനപ്പുറത്തും കുതിരപ്പുറത്തുമൊക്കെ യാത്ര നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, ആമപ്പുറത്തേറി ഒരു യാത്ര രസകരമായിരിക്കും. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നാം. പക്ഷെ, ഇങ്ങനെ ആമപ്പുറത്തേറി സവാരി നടത്തി സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് രണ്ട് ഓന്തുകൾ.

മൃഗങ്ങളുടെ രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, ഒരു ആമയുടെ പുറത്തുകയറി യാത്ര ചെയ്യുന്ന ഓന്തുകളുടെ വിഡിയോയാണ് ചിരി പടർത്തുന്നത്. ഒരു ആമയുടെ പുറത്ത് വലിയൊരു ഓന്തിരിക്കുന്നു. അതിന്റെ പുറത്ത് മറ്റൊരു ചെറിയ ഓന്തും. ആമ നീങ്ങുന്നതിനനുസരിച്ച്‌ പുറത്തിരുന്നു യാത്ര ചെയ്യുകയാണ് ഇരുവരും.

Read More: കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ ട്യൂഷൻ ക്ലാസിനെ കുറിച്ച് ഇനി ആശങ്ക വേണ്ട..

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് വിഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾക്കൊപ്പം ഒട്ടേറെ കാഴ്ചക്കാരെ വിഡിയോ നേടിക്കഴിഞ്ഞു. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് നമ്മുടെ അടിസ്ഥാന ലക്ഷ്യം എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ ശ്രദ്ധ നേടുന്നത്.

Story highlights- tortoise and chameleons video