സംസ്ഥാനത്ത് 12 പ്രധാന ട്രെയിനുകൾ അടക്കം 37 സർവീസുകൾ റദ്ദാക്കി- മേയ് 31 വരെ സർവീസ് ഉണ്ടാകില്ല
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രധാന ട്രെയിനുകൾ അടക്കം 37 സർവീസുകൾ റദ്ദാക്കി. 12 പ്രധാനപ്പെട്ട ട്രെയിനുകളടക്കം 37 സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ 3 മെമു സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.
പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നീ സർവീസുളുണ്ടാവില്ല. ചെന്നൈ – തിരുവനന്തപുരം വീക്ക്ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീൻ – തിരുവനന്തപുരം വീക്ക്ലി തുടങ്ങിയ സർവീസുകളും റദാക്കി. കോഴിക്കോട് ജനശതാബ്ദി അടക്കമുള്ള സർവീസുകൾ തുടരും.
Read More: കൊവിഡ് ബോധവത്കരണ സന്ദേശവുമായി ‘ആർആർആർ’ ടീം- മലയാളം പറഞ്ഞ് രാജമൗലി
അതേസമയം, മെയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ലോക്ക്ഡൗണുമായി ട്രെയിൻ സർവീസ് റദ്ദാക്കിയതിന് ബന്ധമില്ലെന്നും നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും റെയിൽവേ അറിയിച്ചു. ലോക്ക്ഡൗൺ മുന്നോടിയായി കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും
Story highlights- train services cancelled in kerala