സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ നാല് ജില്ലകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകളുടെ അതിർത്തികളിൽ പൊലീസ് നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.
നാല് ജില്ലകളുടെയും അതിര്‍ത്തികള്‍ പൊലീസ് അടച്ചു.നഗര ഗ്രാമീണ റോഡുകളും ഭാഗികമായി അടച്ചുപൂട്ടി. കണ്ടെയെന്‍മെന്റ് സോണുകളെല്ലാം പൊലീസിന്റ കര്‍ശന നിയന്ത്രണത്തിലാണ്.
തിരുവനന്തപുരത്ത് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തുറക്കും. ഹോട്ടലുകളില്‍ നിന്ന് ഹോംഡെലിവറിയായി മാത്രം ഭക്ഷണം വാങ്ങാം. റേഷന്‍ കടകളും സപ്ലൈകോ വില്‍പനശാലകളും അഞ്ചുമണി വരെയാണ്. സഹകരണബാങ്കുകള്‍ ഒഴിച്ചുള്ളവ ഒരുമണി വരെ പ്രവർത്തിക്കും.
എറണാകുളത്ത് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. ബാങ്കുകള്‍ രണ്ടുമണി വരെയുണ്ടാകും. വീട്ടുജോലിക്കാര്‍ ഹോം നഴ്സ്, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വേണം. തൃശൂരില്‍ പഴം പച്ചക്കറി കടകള്‍ തുറക്കും. ബേക്കറിയോ പലചരക്ക് കടകളോ, മല്‍സ്യം മാംസ കടകളോ ഉണ്ടാകില്ല.
മലപ്പുറത്ത് രണ്ട് മണിവരെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ റേഷന്‍കാര്‍ഡ് കരുതണം. ഒറ്റക്കയത്തില്‍ അവസാനിക്കുന്ന കാര്‍ഡുള്ളവര്‍ക്കാണ് ഇന്ന് സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുള്ളത്. മരണം, ചികില്‍സ എന്നിവയ്ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ.
Story Highlights: Tripple lock down in four districts