ലോകത്തെ അത്ഭുതപ്പെടുത്തിയ അപൂർവ്വയിടം; ഇവിടെയുള്ളത് ഭൂമിയിൽ മറ്റെവിടെയും കാണാത്ത ജീവജാലങ്ങൾ
മനുഷ്യന്റെ ചിന്തകൾക്ക് അപ്പുറമാണ് ഭൂമിയിലെ പല പ്രതിഭാസങ്ങളും. അത്തരത്തിൽ നിരവധി അത്ഭുതങ്ങളും കൗതുകങ്ങളും ഒളിപ്പിച്ച ഒരിടമാണ് സിങ്കി ഡി ബെമരാഹ നാഷ്ണൽ പാർക്ക്. വന്യജീവി ആവാസ കേന്ദ്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും വൈവിധ്യമാർന്നതുമായ ഒന്നാണ് ഈ നാഷ്ണൽ പാർക്ക്.
ഭൂമിയിൽ മറ്റെവിടെയും കാണാത്ത പക്ഷികളും മൃഗങ്ങളും സസ്യങ്ങളും മറ്റ് ജീവജാലങ്ങളുമൊക്കെ കാണപ്പെടുന്ന ഇരിടമാണ് ഈ നാഷ്ണൽ പാർക്ക്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ കാണപ്പെടുന്ന കല്ലുകൾ നിറഞ്ഞ കാടാണ്. ചുണ്ണാമ്പ് കല്ലുകൾ വലിയ കോട്ടയ്ക്ക് സമാനമായ രീതിയിൽ ഇവിടെ ചെടികൾക്കും മരങ്ങൾക്കും ഇടയിലായി ഉയർന്ന് നിൽക്കുന്നുണ്ട്.
Read also:ആറാട്ട് -ന്റെ സംഗീതത്തിന് നരസിംഹത്തിലെ ഇന്ദുചൂഢന്റെ മാസ് ആക്ഷന്‍സ്: വിഡിയോ
പ്രകൃതിയിൽ ഉണ്ടാകുന്ന പല പ്രതിഭാസങ്ങളുടെയും ഫലമായാണ് ഇവിടെ ഇത്തരത്തിൽ കല്ലുകൾ ഉയർന്ന് നിൽക്കുന്നത്. പല പല തട്ടുകൾ ആയാണ് ഈ ചുണ്ണാമ്പ് കല്ലുകൾ ഇവിടെ കാണുന്നത്. ഓരോ തട്ടുകളിലും ഓരോ താപനിലയാണ്. ആ പ്രദേശത്തെ താപനിലയെ അതിജീവിക്കാൻ കഴിയുന്ന ജീവജാലങ്ങളാണ് ഓരോ തട്ടുകളിലും സ്ഥിതി ചെയ്യുന്നത്.
അതേസമയം കല്ലുകൾ നിറഞ്ഞ ഈ കാട്ടിൽ പ്രവേശിക്കുക വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും മഡഗാസ്കറിന്റെ പടിഞ്ഞാറൻ തീരത്തെ മെലാക്കി മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക് ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളാണ് എത്താറുള്ളത്. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിലാണ് ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിക്കുക.
Story Highlights: tsingy de bemaraha national park