കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപ സംഭാവന ചെയ്ത് അനുഷ്കയും വിരാടും; ലക്ഷ്യം ഏഴുകോടി

ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ അഭിനേതാക്കൾ പങ്കാളികളാകുകയാണ്. കൊവിഡ് -19 ദുരിതാശ്വാസത്തിനായുള്ള ധനസമാഹരണത്തിലേക്ക് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും രണ്ടുകോടി രൂപ സംഭാവന നൽകി.

‘പകർച്ചവ്യാധിയോട് പോരാടുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വളരെ കഠിനമാണ്, നമ്മുടെ രാജ്യം ഇതുപോലെ കഷ്ടപ്പെടുന്നത് കാണുന്നത് ഞങ്ങളെ ശരിക്കും വേദനിപ്പിക്കുന്നു’- വിരാട് കോലിയും അനുഷ്‌കയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

‘രാവും പകലും ഞങ്ങൾക്ക് വേണ്ടി പോരാടുന്ന എല്ലാവരോടും ഞങ്ങൾ നന്ദിയുള്ളവരാണ്. അവരുടെ സമർപ്പണം വിലമതിക്കാനാകാത്തതാണ്.എന്നാൽ, ഇപ്പോൾ അവർക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്, നമ്മൾ അവർക്കൊപ്പം നിൽക്കണം. അതിനാൽ, അനുഷ്കയും ഞാനും കീറ്റോയിൽ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചു, ഫണ്ടുകൾ ആക്റ്റ് ഗ്രാന്റുകളിലേക്ക് പോകുന്നു. ഈ സംരംഭത്തിൽ പങ്കുചേരാനും സംഭാവന നൽകാനും ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ -വിരാടിന്റെ വാക്കുകൾ.

Read More: കൊവിഡ് പ്രതിരോധത്തിന് ശീലമാക്കേണ്ട ഭക്ഷണ രീതികൾ

മൊത്തം 7 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ വെള്ളിയാഴ്ച കീറ്റോ പ്ലാറ്റ്ഫോമിൽ യുണൈറ്റഡ് വേ ഓഫ് ബെംഗളൂരുവുമായി സഹകരിച്ച് ആരംഭിക്കുകയായിരുന്നു.

Story highlights- Virat Kohli and wife Anushka Sharma donate 2 crore for Covid-19 fight