നടപ്പാലം നിർമിക്കാൻ ഒരു കോടി രൂപ ചിലവിട്ട് ഒരമ്മ; കാരണമിതാണ്

bridge

നാടിന്റെ പുരോഗതിയ്ക്ക് വേണ്ടി സഹായങ്ങൾ ചെയ്യുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. സ്വന്തമായി വരുമാനമുള്ളവരും ചിലപ്പോൾ തനിക്കുള്ളതൊക്കെ വിറ്റുപെറുക്കി മറ്റുള്ളവരെ സഹായിക്കുന്നവരെയുമൊക്കെ നാം കാണാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുകയാണ് നടപ്പാലം നിർമിക്കാൻ ഒരു കോടി രൂപ ചിലവിട്ട ഒരു യുവതി.

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ താമസിക്കുന്ന മെംഗ് എന്ന യുവതിയാണ് നടപ്പാലം നിർമിക്കനായി ഒരു കോടിയോളം രൂപ നൽകിയത്. ആ പ്രദേശത്തെ ഒരു സ്കൂളിന് മുന്നിലാണ് നടപ്പാലം ഒരുക്കിയത്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും മുതിർന്നവർക്കും സഹായകമാകുന്നതിനായാണ് ഇവർ ഈ മനോഹരമായ നടപ്പാലം ഒരുക്കിയത്. ഈ സ്കൂളിന് മുന്നിൽ വലിയ തിരക്കാണ്. കുട്ടികൾ വളരെ അപകടം നിറഞ്ഞ രീതിയിലാണ് സ്കൂളിലേക്ക് റോഡ് മുറിച്ച് കടക്കുന്നത്. റോഡിൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കാത്തതും നിരവധി അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ യുവതി സ്കൂളിന് മുന്നിലായി നടപ്പാലം ഒരുക്കിയത്.

Read also:മത്സരിച്ച് നൃത്തം ചെയ്ത് അച്ഛനും മകളും; ശ്രദ്ധനേടി നൃത്തസംവിധായകൻ ശ്രീധർ പങ്കുവെച്ച വിഡിയോ

റോഡിൽ കാണപ്പെടുന്ന കുഴികളും ഗതാഗതത്തിന് തടസ്സമാകാറുണ്ട്. ഇത് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാകാനും സാധ്യതയാകാറുണ്ട്. കുട്ടികളെയും അധ്യാപകരെയും സുരക്ഷിതരായി സ്കൂളിലേക്ക് എത്തിക്കുക, അവരെ മികച്ച വിദ്യാഭ്യസം നേടാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് താൻ ഈ നടപ്പാലങ്ങൾ സ്ഥാപിച്ചതെന്നും ഈ യുവതി പറഞ്ഞു. അതേസമയം ഇവരുടെ ഈ നന്മ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തുന്നുണ്ട്.

Story Highlights: woman spend one crore to construct Footbridges