28 മണിക്കൂറിൽ നിർമ്മിച്ച പത്തുനില കെട്ടിടം; ചൈനയിൽ നിന്നൊരു അമ്പരപ്പിക്കുന്ന കാഴ്ച
എല്ലാരാജ്യത്തും ഏറ്റവുമധികം കാലതാമസം നേരിടുന്ന ഒന്നാണ് കൺസ്ട്രക്ഷൻ ജോലികൾ. റോഡുപണികളും കെട്ടിടം പണികളുമെല്ലാം വർഷങ്ങളോളം നീണ്ടു നിൽക്കും. ഫ്ലാറ്റുകളുടെയും അപ്പാർട്ട്മെന്റുകളുടെയും കാലത്ത് അവ പണിതീരാൻ ഒട്ടേറെ കാലതാമസമുണ്ട്. എന്നാൽ, ഇതിൽ നിന്നും വിഭിന്നമാണ് ചൈനയിലെ നിർമ്മാണ പ്രവർത്തനങ്ങൾ. കേരളത്തിലോ, ഇന്ത്യയിലെ ഏതെങ്കിലും ഭാഗങ്ങളിലോ ഒരു റോഡ് തകർന്നാൽ പിന്നീട് ധാരാളം സമയം ആവശ്യമുണ്ട് ഒന്ന് പഴയ രൂപത്തിലേക്ക് എത്താൻ.
എന്നാൽ ചൈനയിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ റോഡ് പഴയപടിയാകും. ഇപ്പോഴിതാ, ഒരു പത്തുനില കെട്ടിടം തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിച്ചിരിക്കുകയാണ് ചൈന. ചൈനീസ് എന്റർപ്രൈസായ ബ്രോഡ് ഗ്രൂപ്പ് 28 മണിക്കൂർ 45 മിനിറ്റ് മാത്രംകൊണ്ട് 10 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം നിർമ്മിച്ചത്. അതായത്, വെറും ഒന്നര ദിവസത്തിനുള്ളിൽ.
എങ്ങനെ പ്രയോഗികമാകും എന്ന് ആരും ചിന്തിച്ചുപോകും. എന്നാൽ ഈ കമ്പനി മുൻകൂട്ടി നിർമ്മിച്ച മോഡുലാർ യൂണിറ്റുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ കെട്ടിടം പണിയുന്നത് എളുപ്പമാക്കി തീർത്തു. അതായത് ബ്ലോക്കുകളായി ഓരോ നിളയും പ്രത്യേകം പ്രത്യേകം തയ്യാറാക്കി വെച്ചു. പിന്നീടത് നിർമാണ സ്ഥലത്തേക്ക് എത്തിച്ച് ക്രെയിൻ സഹായത്തോടെ മുകളിലേക്ക് കൂട്ടിച്ചേർത്തു.
Read More: കൊച്ചുമകളെ അണിയിച്ചൊരുക്കുന്ന മമ്മൂട്ടി; ചിത്രം പങ്കുവെച്ച് ദുൽഖർ സൽമാൻ
വർഷങ്ങൾക്ക് മുൻപ് മൊബൈലുകളിൽ സജീവമായിരുന്ന ബിൽഡിങ് ബ്ലോക്ക് ഗെയിമിനെ അനുസ്മരിപ്പിച്ചാണ് ഈ നിർമാണ പ്രക്രിയ മുന്നേറുന്നത്. കണ്ടെയ്നർ വലുപ്പത്തിലുള്ള പ്രീ-ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കെട്ടിട സൈറ്റിലേക്ക് ട്രക്കുകളിൽ കൊണ്ടുപോകുകയും അടുക്കി വയ്ക്കുകയും ബോൾട്ട് ചെയ്യുകയും പൂർണ്ണമായും നിർമ്മിച്ച കെട്ടിടമാക്കി മാറ്റുകയും ചെയ്യുന്നു. പിന്നീട് പ്ലംബിങ്, ഇലക്ട്രിസിറ്റി തുടങ്ങിയ ജോലികൾ പൂർത്തിയാക്കും.
Story highlights- 10 storey building constructed in 28 hours