’96’ലെ ഹിറ്റ് ഗാനം ടോപ് സിംഗർ വേദിയിൽ പാടി കുട്ടി ജാനു- വിഡിയോ

June 11, 2021

96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗൗരി ജി കിഷൻ. കുട്ടി ജാനുവായി മനം കവർന്ന ഗൗരി പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗൗരി ടോപ് സിംഗർ സ്റ്റാർ നൈറ്റിലും അതിഥിയായി എത്തിയിരുന്നു. പാട്ടുവേദിയിൽ എത്തിയപ്പോൾ പാടാനായി ഒരു പാട്ടും പ്രിയ നായിക കരുതിയിരുന്നു.

കുട്ടി ജാനു എന്ന കഥാപാത്രത്തിലൂടെ ഗൗരിയെ ഹിറ്റാക്കിയ 96ലെ ‘താപങ്കളേ..’ എന്ന ഗാനമാണ് നടി ആലപിച്ചത്. അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ മികവുണ്ടെന്ന് ഗൗരി തെളിയിക്കുകയായിരുന്നു പാട്ടുവേദിയിലൂടെ.

അതേസമയം, ഗൗരിക്ക് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 96 തെലുങ്ക് റീമേക്ക് ആയ ജാനുവിലും ഗൗരി അതേവേഷത്തിൽ എത്തിയിരുന്നു. മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച ‘അനുഗ്രഹീതന്‍ ആന്റണി’ മികച്ച പ്രതികരണം നേടിയിരുന്നു.

Read More: ബുട്ട ബൊമ്മയ്ക്ക് ചുവടുവെച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ; വിഡിയോ

വിജയ് നായകനായ മാസ്റ്റർ, ധനുഷ് ചിത്രം കർണൻ എന്നിവയിലും ഗൗരി വേഷമിട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത വിജയ ചിത്രങ്ങളിലൊന്നായിരുന്നു 96. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്. ഹൈസ്‌ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു 96ല്‍ പറഞ്ഞത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്.

Story highlights- 96 fame gouri g kishan singing thapangale song