വാക്സിനേഷൻ ഭയത്താൽ ഗ്രാമത്തിലെ ആളുകളെല്ലാം ഒളിവിൽ; ജനങ്ങളുടെ പേടിമാറ്റാൻ മുന്നിട്ടിറങ്ങി ഒരു തൊണ്ണൂറ്റാറുകാരി
സമൂഹത്തിലേക്ക് പുതിയതായി എന്തുവന്നാലും അതിനോട് വിമുഖതയും ഭയവും കാണിക്കുന്നത് സ്വാഭാവികമാണ്. കൊവിഡ് വാക്‌സിനോടും പലർക്കും വളരെയധികം ഭയമുണ്ട്. പലതരത്തിലുള്ള കൗൺസിലിംഗുകളിലൂടെയാണ് ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ആളുകളെ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാക്കുന്നത്. എന്നാൽ, ഉത്തർപ്രദേശിലെ നാഗല കാദേരി ഗ്രാമത്തിലെ ജനങ്ങളെല്ലാം വാക്‌സിന് എതിരാണ്. അതിന്റെ കാരണം കുത്തിവയ്‌പ്പിനോടുള്ള ഭയവും.
എന്നാൽ, ഈ ഗ്രാമവാസികളിലെ ഭയം മാറ്റാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് 96 വയസുള്ള ഒരു സ്ത്രീ. വാക്സിന്റെ ആദ്യ ഡോസ് എടുത്ത് മറ്റുള്ളവരെ വാക്സിനേഷനോടുള്ള മടി ഒഴിവാക്കാൻ ഇവർ മുന്നിട്ടിറങ്ങി. ഗ്രാമവാസികൾ ആരും വാക്‌സിൻ സ്വീകരിക്കാൻ എത്താതിരുന്നതോടെ ഭരണകൂടവും പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നാഗല കാദേരി ഗ്രാമത്തിലെത്തി. എന്നാൽ ഗ്രാമീണർ മിക്കവരും തങ്ങളുടെ വയലുകളിൽ ഒളിച്ചു.
Read More: തിയേറ്റർ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലി നായകനായ ‘എല്ലാം ശരിയാകും’
ആധാർ കുമാരി എന്ന തൊണ്ണൂറ്റാറുകാരിയാണ് ഒടുവിൽ വാക്സിൻ സ്വീകരിക്കാൻ മുന്നിട്ടിറങ്ങിയത്. എന്തായാലും ആധാർ കുമാരിയുടെ തീരുമാനം തെറ്റിയില്ല. ഇതിനു പിന്നാലെ ഗ്രാമത്തിലെ 18 വയസിന് മേലെ പ്രായമുള്ള 176 പേരും വാക്‌സിൻ സ്വീകരിച്ചു. വാക്‌സിൻ സ്വീകരിച്ചശേഷം ആധാർ കുമാരി പറഞ്ഞത്, തനിക്ക് വിദ്യാഭ്യാസമില്ലെങ്കിലും വാക്‌സിൻ ആളുകളെ രക്ഷിക്കും എന്നത് ഉറപ്പായിരുന്നു എന്നാണ്.
Story highlights- Aadhaar Kumari agreed to get Covid jab