മത്സ്യത്തൊഴിലാളികളായി ഷൈൻ ടോം ചാക്കോയും സണ്ണി വെയ്‌നും- ‘അടിത്തട്ട്’ ഒരുങ്ങുന്നു
പോക്കിരി സൈമൺ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിജോ ആന്റണി ഒരുക്കുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജയപാലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സണ്ണി വെയ്ൻ പങ്കുവെച്ചിരുന്നു.
ഈ ചിത്രം ഒരു വിഷ്വൽ ട്രീറ്റായിരിക്കുമെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് മാർക്കോസ് എന്നാണെന്നും സണ്ണി വെയ്ൻ കുറിക്കുന്നു. കടലും മൽസ്യബന്ധനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഖൈസ് മില്ലനാണ് രചന. ഷൈനും സണ്ണിയും അതിൽ മത്സ്യത്തൊഴിലാളികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഡിഓപി പപ്പിനുവാണ്. നെസർ അഹമ്മദ് സംഗീതം പകരുന്നു. നൗഫാൽ അബ്ദുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കും. ഫിലിം ഷൂട്ടിംഗിനുള്ള നിയന്ത്രണങ്ങൾ മാറിയാൽ ഷൂട്ടിംഗ് ആരംഭിക്കും. കഥ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ തന്നെയാണ് നടക്കുന്നത്.
Read More: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
അതേസമയം, കുറുപ്പ്, വെള്ളേപ്പം തുടങ്ങി ഷൈൻ ടോം ചാക്കോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ഷൈൻ ടോം ചാക്കോ അന്യഭാഷാ ചിത്രങ്ങളിലും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. വിജയ്‌യെ നായകനാക്കി സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിലും ഷൈൻ ടോം വേഷമിടും. സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിയാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയത്.
Story highlights- adithattu movie