‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..’മധുരമായ് പാടി അക്ഷിത്തും ശ്രീനന്ദും
പാട്ട് പ്രേമികൾ ഹൃദയത്തോട് ചേർത്തുവെച്ച ഗായകരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ അക്ഷിത്തും ശ്രീനന്ദും. ആസ്വാദക ഹൃദയങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളുമായാണ് ഓരോ തവണയും ഈ കൊച്ചുഗായകർ പാട്ട് വേദിയിൽ എത്താറുള്ളത്. ഇപ്പോഴിതാ അതിശയിപ്പിക്കുന്ന ആലാപനമികവോടെ മലയാളികളുടെ ഇഷ്ടഗാനവുമായി എത്തുകയാണ് ഈ കുട്ടിഗായകർ.
‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..ഞാൻ പാടും ഗീതത്തോടാണോ…’ എന്ന ഭക്തി ഗാനവുമായാണ് ഈ കൊച്ചുഗായകർ എത്തുന്നത്. എസ് രമേശൻ നായരുടെ വരികൾക്ക് ജയൻ സംഗീതം നൽകിയ ഗാനം മലയാളികൾ ആസ്വദിച്ചത് ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിലൂടെയാണ്. ഇപ്പോഴിതാ ഈ കൃഷ്ണഭക്തി ഗാനവുമായി ഈ കുഞ്ഞുഗായകർ എത്തുമ്പോൾ മികച്ച സ്വീകാര്യതയാണ് പാട്ട് വേദിയിൽ നിന്നും ലഭിക്കുന്നത്.
Read also:ഇന്ന് ജൂൺ 25, ഇന്ത്യൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ദിനം; ആദ്യ ലോകകപ്പ് ഓർമ്മയിൽ ക്രിക്കറ്റ് പ്രേമികൾ
ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി സുന്ദര മുഹൂർത്തങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Story Highlights: Akshith and Sreenand Song