രാജ്യത്ത് പുതിയ വാക്‌സിന്‍ നയം പ്രാബല്യത്തിൽ; 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ

June 21, 2021
Pre-registration for Covid vaccination no longer mandatory

കേന്ദ്രസർക്കാറിന്റെ പുതിയ വാക്‌സിൻ നയം ഇന്നുമുതൽ നിലവിൽവരും. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി ഇതിലൂടെ വാക്സിൻ ലഭിക്കും. ജൂൺ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനപ്രകാരം 75 ശതമാനം വാക്സിനുകളും കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകും.

കേന്ദ്രത്തിൽ നിന്ന് നേരിട്ട് വിൽക്കാൻ താൽപ്പര്യപ്പെടുന്ന നിർമ്മാതാക്കളിൽ നിന്ന് ഡോസുകളൊന്നും ലഭിക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ പരാതിപ്പെട്ടതിനെത്തുടർന്ന് ആദ്യം നിലവിലുണ്ടായിരുന്ന വാക്സിൻ നയം വീണ്ടും ചർച്ച ചെയ്തിരുന്നു. ഇങ്ങനെയാണ് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുക.

Read More: 90 പേരക്കുട്ടികളുമായി ആറു തലമുറകളുടെ ‘മുതുമുത്തശ്ശി’- കൗതുകമായി മേരി

കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1,410 രൂപയും സ്പുടിനിക് വാക്‌സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. വാക്‌സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 180 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് 25% വാക്സിൻ നേരിട്ട് വാങ്ങാൻ സാധിക്കും.

Story highlights- all above 18 to get free vaccines from today