‘ഈ മനുഷ്യന് അല്ലാതെ വേറെ ആർക്കാ എനിക്ക് സ്റ്റാർ വെച്ച് തരാനുള്ള അർഹത ഉള്ളത്’- ജീവിതത്തിൽ തണലേകിയ വ്യക്തിയെ പരിചയപ്പെടുത്തി ആനി ശിവ
പ്രതിസന്ധികളിൽ തളരാതെ ജീവിത വിജയം നേടിയ ആനി ശിവയുടെ കഥ മലയാളികളിൽ ഏറെ പ്രചോദനം ചെലുത്തിയിരുന്നു. ചെറുപ്രായത്തിൽ തന്നെ ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിൽ കൈക്കുഞ്ഞുമായി ഒറ്റപ്പെട്ട ആനി ശിവ ഇന്ന് സബ് ഇൻസ്പെക്ടറാണ്. ഇപ്പോഴിതാ, ഒറ്റപ്പെട്ടുപോയ സമയത്ത് നേർവഴി കാണിച്ച വ്യക്തിയെ പരിചയപ്പെടുത്തുകയാണ് ആനി ശിവ.
‘പാസിംഗ് ഔട്ടിന്റെ പിറ്റേ ദിവസവും സ്റ്റാർ ഇല്ലാത്ത യൂണിഫോം ഇട്ടു KEPA യില് കറങ്ങി നടക്കുന്നത് കണ്ടപ്പോൾ പലരും ചോദിച്ചു സ്റ്റാർ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്..ദാ ഇങ്ങേർക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ… ഈ മനുഷ്യന് അല്ലാതെ വേറെ ആർക്കാ എനിക്ക് സ്റ്റാർ വെച്ച് തരാനുള്ള അർഹത ഉള്ളത്….സർവീസിന്റെ അവസാന നാൾ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്റെ ഊർജം’- ആനി ശിവയുടെ വാക്കുകൾ.
Read More:തീപിടുത്തമുണ്ടായ റെയിൽവേ സ്റ്റേഷനിൽ നിന്നും അതിസാഹസികമായി കുട്ടികളെ രക്ഷിച്ച് പോലീസ് ഓഫീസർ- വിഡിയോ
എല്ലാവരും ഒറ്റപെടുത്തിയപ്പോൾ പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള പ്രചോദനം നൽകിയ ഷാജി എന്ന വ്യക്തിയെ കുറിച്ച് ആനി ശിവ പങ്കുവെച്ചിരുന്നു. കെ എസ് ആർ ടി സി ഡ്രൈവറായ ഷാജി ആനിക്ക് സ്റ്റാർ വെച്ചുകൊടുക്കുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിൽ അച്ഛനും ചേട്ടനുമൊക്കെ ഇദ്ദേഹമായിരുന്നു എന്ന് ആനി ശിവ അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു.
Story highlights- anie shiva about her supporter