ഇനി ‘ട്വന്റി വൺ’; അനൂപ് മേനോൻ നായകനാകുന്ന ചിത്രം ഒരുങ്ങുന്നു
വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് ശ്രദ്ധനേടിയ ചലച്ചിത്രതാരമാണ് അനൂപ് മേനോൻ. നടനായും സംവിധായകനായും വെള്ളിത്തിരയിൽ തിളങ്ങുന്ന താരത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ട്വന്റി വൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ കൃഷ്ണയാണ്. തിരക്കഥ തയാറാക്കുന്നതും ബിബിൻ കൃഷ്ണ തന്നെയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ട്വന്റി വൺ എന്നാണ് ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്.
ജിത്തു ദാമോദരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അപ്പു എൻ ഭട്ടതിരിയാണ് നിർവഹിക്കുന്നത്. രഞ്ജി പണിക്കർ, വിനു മോഹൻ, രഞ്ജിത്ത് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read also:ഒരേ സ്ഥലത്തിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ; പിന്നിൽ പ്രകൃതി സ്നേഹിയായ ഒരാൾ…
അതേസമയം അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ചിത്രവും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. പദ്‌മ എന്നാണ് ചിത്രത്തിന്റെ പേര്. സുരഭി ലക്ഷ്മിയാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്. അനൂപ് മേനോനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് പുറമെ ചിത്രത്തിന്റെ സംവിധാനവും അനൂപ് മേനോൻ തന്നെയാണ്. ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ അനൂപ് മേനോന്‍ ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
Story Highlights:Anoop Menon film twenty one