കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ജനങ്ങൾക്കിടയിലേക്ക് നേരിട്ട് എത്തുന്ന ഭൂട്ടാൻ രാജാവ്
ലോകമെമ്പാടും വിവിധ രീതിയിലാണ് കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചത്. ചിലയിടങ്ങളിൽ രോഗമുക്തി വേഗത്തിൽ പൂർത്തിയായി ഇപ്പോഴും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളും ഒട്ടേറെയാണ്. ഇപ്പോഴിതാ, രാജഭരണം നിലനിൽക്കുന്ന ഭൂട്ടാനിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ട് പട്രോളിംഗ് നടത്തിയിരിക്കുകയാണ് രാജാവ്.
കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചക്ക് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി പട്രോളിംഗ് നടത്തി. അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രി ലോതേ ഷെറിംഗും ജനങ്ങളിലേക്ക് വിവരങ്ങൾ ശേഖരിക്കാൻ നേരിട്ടിറങ്ങി.
ഭൂട്ടാൻ മീഡിയ അസോസിയേഷൻ പ്രസിഡന്റ് ടെൻസിംഗ് ലാംസാങ് ഒരു ട്വീറ്റിൽ, പകർച്ചവ്യാധിയുടെ സമയത്ത് അതിർത്തികളിലേക്ക് യാത്ര നടത്തുന്ന രാജാവിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. മഹാമാരി ആരംഭിച്ചതു മുതൽ വാങ്ചക്ക് വളരെ അപൂർവമായി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും പട്രോളിംഗിലും തന്റെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും തിരക്കിലായിരുന്നെന്നും രാജാവിന്റെ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ച് ലാംസാങ് കുറിക്കുന്നു.
His Majesty The King trekked 5 days in Bhutan’s eastern border areas through forests, rain, high passes & leeches to check on border posts put up to check illegal crossings to prevent COVID-19.
— Tenzing Lamsang (@TenzingLamsang) June 14, 2021
This is his 14th or 15th trip since pandemic started.
Accompanied by PM this time. pic.twitter.com/bh2acXkSll
കഴിഞ്ഞ ഒരു വർഷമായി ഇവിടെ രോഗബാധിതർ ഉണ്ടെങ്കിലും ജനുവരിയിലാണ് ആദ്യമായി ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഏകദേശം 760,000 ആളുകളുള്ള അവിടെ 337 ഡോക്ടർമാർ മാത്രമാണ് ഉള്ളത് എന്നിട്ടും അവിടെ രോഗബാധ വളരെ കുറവാണ്. ഓരോ ദിവസവും ശരാശരി 17 പുതിയ രോഗബാധിതരെയാണ് ഭൂട്ടാനിൽ റിപ്പോർട്ട് ചെയ്യുന്നത്.
Story highlights- Bhutan king patrols eastern border areas to keep check on Covid-19 spread