കൊവിഡ്ക്കാലത്ത് സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി ‘ബിഗ് ബ്രദര്‍’ നിര്‍മാതാവ്
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. സിനിമാ മേഖലയിലടക്കം കൊവിഡ് രോഗം സൃഷ്ടിച്ച പ്രതിസന്ധിയും ചെറുതല്ല. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മാതാവായ ഫിലിപ്പോസ് കെ ജോസഫ് (ഷാജി).
ഫെഫ്കെയ്ക്ക് അഞ്ച് ലക്ഷം രൂപ അദ്ദേഹം സംഭാവന നല്കി. മാത്രമല്ല ബിഗ് ബ്രദര്‍ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നല്ലൊരു തുക അദ്ദേഹം മഹാമാരിക്കാലത്ത് നല്കി. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാത്ത ചിത്രമായിരുന്നു ബിഗ് ബ്രദര്‍. എന്നാല്‍ ആ സിനിമയുടെ നിര്‍മാതാവ് കൊവിഡ് പോരാട്ടത്തിന് സഹായവുമെത്തിയപ്പോള് അതിജീവനത്തിന്റെ പ്രതീക്ഷയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
Read more: ‘മൗലിയിൽ മയിൽപീലി ചാർത്തി..’; ലാസ്യ നടനവുമായി ലക്ഷ്മി ഗോപാലസ്വാമി
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. നിരവധി താരങ്ങളും അണിനിരന്നിരുന്നു ചിത്രത്തില്‍.
Story highlights: Big Brother producer’s helping hand towards film workers